
കോഴിക്കോട് ∙ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷം ‘മാവേലിക്കസ് 2025’ ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സെപ്റ്റംബർ ഒന്നിന് രാജസ്ഥാനി നാടോടി ബാൻഡായ ‘ദ് മംഗാനിയാർ സെഡക്ഷൻ’ സംഗീത – ദൃശ്യ പരിപാടി അരങ്ങേറും. കോഴിക്കോട് ആദ്യമായാണ് ഇവർ പരിപാടി അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് ഒൻപത് വേദികളിലായി ഓണാഘോഷ പരിപാടികൾ നടക്കുക.
പ്രശസ്ത ഇന്ത്യൻ നാടക സംവിധായകനും നാടകകൃത്തുമായ റോയിസ്റ്റൺ ആബേലിന്റെ സംവിധാനത്തിൽ രാജസ്ഥാനിലെ മംഗാനിയാർ സമുദായക്കാരായ 43 സംഗീതജ്ഞർ അവരുടെ പരമ്പരാഗത നാടോടി, സൂഫി സംഗീതം അവതരിപ്പിക്കുന്ന ദൃശ്യ -ശ്രവ്യ സ്റ്റേജ് ഷോ ആണ് ‘ദ് മാംഗനിയാർ സെഡക്ഷൻ’. ചുവപ്പ് തിരശ്ശീലയിട്ട് തിളങ്ങുന്ന 33 ‘മാന്ത്രിക അറകളി’ലായാണ് വേദിയിൽ സംഗീതജ്ഞർ അണിനിരക്കുക.
തട്ടുകളിലായി സജ്ജീകരിച്ച അറകളുടെ തിരശ്ശീല ഒന്നിനു പുറകെ ഒന്നായി നീങ്ങുന്നതിനൊപ്പം സംഗീതവും ഉയരുന്നു. വെളിച്ചവും സംഗീതവും താളത്തിൽ സമന്വയിച്ച് അനന്യമായ കലാ വിസ്മയ വിരുന്നൊരുക്കുന്ന മംഗാനിയാർ പ്രേക്ഷകരെ മാസ്മരിക ലോകത്തെത്തിക്കുന്നതാണ്.
19 വർഷമായി തീയറ്റർ കൺസർട്ട് രംഗത്ത് സജീവമായുള്ള ബാൻഡ് 20 രാജ്യങ്ങളിലായി 700 ഓളം ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. പൂക്കള മത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കമാവുക.
തുടർന്ന് ഏഴ് ദിവസങ്ങളിൽ കോഴിക്കോട് ബീച്ച്, ലുലുമാൾ, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺ ഹാൾ, ബേപ്പൂർ ബീച്ച്, സർഗാലായ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും.
∙ വിശദവിവരങ്ങൾക്ക് മാവേലിക്കസ് ആപ്
ഒട്ടേറെ പുതുമകളും വ്യത്യസ്ത പരിപാടികളുമായി സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ വിശദവിവരങ്ങൾ മാവേലിക്കസ് ആപ്പിലൂടെ അറിയാം. പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഒൻപതു വേദികളിലായി നടക്കുന്ന ഓണാഘോഷത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനായി 50 -ഓളം കലാകാരന്മാരാണ് എത്തുന്നത്. കലാപരിപാടികളുടെ വിശദാംശങ്ങൾ, വേദികൾ, മത്സര വിവരങ്ങൾ, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ എല്ലാം മാവേലിക്കസ് മൊബൈൽ ആപ്പിൽ ലഭ്യമാണ്.
മാവേലിക്കസ് 20025ലെ പൂക്കള മത്സരത്തിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷനും ആപ് വഴിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]