
നടുവണ്ണൂർ ∙ കോട്ടൂർ പഞ്ചായത്ത് 13 ാം വാർഡിൽ റോഡ് സൗകര്യമില്ലാതെ ദുരിതം അനുഭവിക്കുന്ന അംബേദ്കർ ആദിവാസി ഉന്നതി യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ചു.കാലാകാലങ്ങളായി യാത്ര സൗകര്യങ്ങളില്ലാതെ ഇവിടെ 17 വീട്ടുകാർ അനുഭവിക്കുന്ന ദുരിത കഥകൾ ഊരു മൂപ്പന്റെ നേതൃത്വത്തിലുള്ള കുടുംബങ്ങൾ പ്രതിനിധി സംഘത്തോടു പറഞ്ഞു. കഴിഞ്ഞ ദിവസം ഉന്നതിയിൽ നിന്നു രോഗിയെ ആളുകൾ അര കിലോമീറ്റർ ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
റോഡ് നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം പ്രദേശവാസികൾക്ക് നീതി ഉറപ്പ് വരുത്തുന്നതിനു ശക്തമായ പ്രക്ഷോഭത്തിനു ഉന്നതി നിവാസികൾക്കൊപ്പം നിൽക്കുമെന്ന് യുഡിഎഫ് പ്രതിനിധി സംഘം ഉറപ്പു നൽകി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി, കൺവീനർ നിസാർ ചേലേരി, എം.കെ.അബ്ദുൽ സമദ്, ടി.കെ.ചന്ദ്രൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.കെ.അബൂബക്കർ, കൺവീനർ ടി.എ.റസാഖ്, വി.പി.ഗോവിന്ദൻ കുട്ടി, എം.ബഷീർ, ടി.ഹസൻ കോയ, സി.എച്ച്.സുരേന്ദ്രൻ, കോട്ടൂർ പഞ്ചായത്ത് അംഗങ്ങളായ ഇ.അരവിന്ദാക്ഷൻ, കെ.കെ.ഷംന, ടി.പി.ഉഷ, കെ.കെ.മനോഹരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]