
തേഞ്ഞിപ്പലം∙ പരിമിതികളെ കരുത്താക്കി പഞ്ചഗുസ്തിയിൽ ദേശീയ ചാംപ്യൻ പട്ടമുൾപ്പെടെയുള്ള നേട്ടങ്ങൾ വി.അമൽ ഇക്ബാൽ സ്വന്തമാക്കിയിട്ടുണ്ട്. സെറിബ്രൽ പാൾസിക്കു മുന്നിൽ തോൽക്കാത്ത അമൽ കാലിക്കറ്റ് സർവകലാശാലയുടെ അവഗണനയ്ക്കു മുന്നിൽ നിസ്സഹായനാകുന്നു.
പഞ്ചഗുസ്തിയിൽ ഒട്ടേറെ കിരീടങ്ങൾ സ്വന്തമാക്കിയിട്ടും ഗ്രേസ് മാർക്കിനു പരിഗണിക്കുന്നില്ലെന്നതാണു സങ്കടം.
പരിഹാരമുണ്ടാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് അമൽ ഇന്നലെ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രനെ കണ്ടു. അനുകൂല തീരുമാനമുണ്ടാകുമെന്ന അദ്ദേഹത്തിന്റെ ഉറപ്പിൽ വിശ്വസിച്ചു സന്തോഷത്തോടെ മടങ്ങി.
വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ട
അനുഭവങ്ങളാണു പുളിക്കൽ വി.വി.ഹൗസിൽ അമൽ ഇക്ബാലിനു പറയാനുള്ളത്. കാലിലും കയ്യിലുമായി 15 തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി.
ഈ അനുഭവങ്ങൾ പക്ഷേ, കരുത്തു കൂട്ടിയതേയുള്ളൂ. ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടി.
കോഴിക്കോട് ഫാറൂഖ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. ഭിന്നശേഷിക്കാർക്കായുള്ള കായികമത്സരങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമായുണ്ട്.
പിതാവ് മുഹമ്മദ് ഇഖ്ബാൽ, ഫാറൂഖ് കോളജ് അധ്യാപകനും സെനറ്റ് അംഗവുമായ ലഫ്.ഡോ.എ.ടി.അബ്ദുൽ ജബ്ബാർ എന്നിവർക്കൊപ്പമാണ് അമൽ എത്തിയത്.
സംസ്ഥാന, ദേശീയ പാരാലിംപിക്സ് മെഡൽ വിജയികൾക്കു ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യവും അബ്ദുൽ ജബ്ബാർ ഉന്നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]