
ചേവായൂർ∙ കുതിരവട്ടം ഗവ.മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്നതിനിടെ പതിനെട്ടുകാരൻ പിടിയിൽ. തിരുവമ്പാടി സ്വദേശി തടായിൽ വീട്ടിൽ മുഹമ്മദ് റാഫിയാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് ഭക്ഷണം കൊടുക്കാനെന്ന വ്യാജേന സുഹൃത്തായ പ്രതി ആശുപത്രിയിൽ എത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാർ പ്രതി കൊണ്ടുവന്ന ഭക്ഷണ കവർ പരിശോധിക്കുന്നതിനിടെ കവറിൽ നിന്നു സിറിഞ്ച് കണ്ടത്തി. തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
0.09 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെത്തു.
ബെംഗളൂരുവിൽ നിന്നു ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നു ചില്ലറ വിൽപനയ്ക്കായി എംഡിഎംഎ വാങ്ങിച്ച് മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നു പൊലീസ് പറഞ്ഞു.
പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ചില്ലറ വിൽപനയിലൂടെ ലഭിയ്ക്കുന്ന വരുമാനത്തിൽ നിന്നാണ് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ തുക കണ്ടെത്തുന്നതെന്നും ഇയാൾക്ക് ലഹരി എത്തിച്ചു നൽകുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്ഐമാരായ വി.ആർ.അരുൺ, അമൽ ജോയ്, അനിൽ കുമാർ, സിപിഒ സുരാഗ്, ഹോംഗാർഡ് ധനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]