മഴയത്ത് വീട് തകർന്നു; കുടുംബത്തിന് അത്ഭുതരക്ഷ
കൊടിയത്തൂർ∙ തോട്ടുമുക്കം തരിയോട് കനത്ത മഴയിൽ ഓട് പാകിയ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മാതാവും മകളും തൊട്ടിലിൽ കിടക്കുകയായിരുന്ന കൈക്കുഞ്ഞും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തരിയോട് വല്ലാക്കൽ നഫീസയുടെ വീടാണ് തകർന്നത്. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് തൊട്ടിലിൽ കിടക്കുന്ന കൈക്കുഞ്ഞിനെയും വാരിയെടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പുറത്തിറങ്ങിയ ഉടനെ തന്നെ കുട്ടി കിടന്ന മുറിയുടെയും മറ്റൊരു മുറിയുടെയും മേൽക്കൂര പൂർണമായും തകർന്നു വീണു. തലനാരിഴയ്ക്കാണ് വീട്ടിലുള്ളവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. കനത്ത മഴയിൽ മൂലത്ത് ശോഭിയുടെ വീടിനോട് ചേർന്നുള്ള ശുചിമുറി ടാങ്കിന്റെ കുഴി താഴ്ന്നു.
വീടിനും ഭീഷണി നേരിടുന്ന അവസ്ഥയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]