നൈട്രേറ്റ് മാലിന്യം നീക്കം ചെയ്യാൻ തൃതീയ നാനോകോമ്പോസിറ്റ്: സിഡബ്ല്യുആർഡിഎമ്മിന് പേറ്റന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്ദമംഗലം ∙ മലിനജലത്തിലെ നൈട്രേറ്റ് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള തൃതീയ നാനോകോമ്പോസിറ്റ് കണ്ടുപിടിത്തത്തിന് ജലവിഭവ വികസന വിനിയോഗ (സിഡബ്ല്യുആർഡിഎം) കേന്ദ്രത്തിന് ഇന്ത്യൻ പേറ്റന്റ്. സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞ ഡോ. വിഎസ്.സ്മിതയുടെ നേതൃത്വത്തിൽ ഡോ. ടി.ആർ.രശ്മി, ഡോ. പി.എസ്.ഹരികുമാർ, ജിൽഷ ജോർജ് എന്നിവരാണ് ഗവേഷണത്തിൽ പങ്കാളിയായത്.
കാർഷിക മേഖലയിലെ അമിത വളപ്രയോഗം, സെപ്റ്റിക് മാലിന്യം, വ്യാവസായിക–ഗാർഹിക മാലിന്യങ്ങൾ തുടങ്ങിയ മനുഷ്യനിർമിത സ്രോതസ്സുകൾ മൂലം ഭൂഗർഭ ജലസ്രോതസ്സുകളിൽ ക്രമാതീതമായി വർധിച്ചു വരുന്ന നൈട്രേറ്റിനെ നീക്കം ചെയ്യാൻ താരതമ്യേന ചെലവ് കുറഞ്ഞ വാട്ടർ ഫിൽട്ടറുകളുടെ നിർമാണത്തിന് ഉപകാരപ്രദമാണ് ഈ കണ്ടുപിടിത്തം.
കൈറ്റോസാൻ, ബ്ലാക്ക് അയൺ ഓക്സൈഡ്, സിൽവർ ഡോപ്പ് ചെയ്ത ടൈറ്റാനിയം ഡൈ ഓക്സൈഡ് എന്നിവയാൽ നിർമിതമായ തൃതീയ നാനോകോമ്പോസിറ്റ്, ജലത്തിലെ നൈട്രേറ്റ് അയോണുകളെ ആഗീരണം ചെയ്യുകയും, പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഫോട്ടോകാറ്റലിറ്റിക് റിഡക്ഷൻ പ്രക്രിയയിലൂടെ നൈട്രജൻ വാതകമായി പരിവർത്തനം ചെയ്യുന്നതിലൂടെയുമാണ് നൈട്രേറ്റ് നീക്കം ചെയ്യപ്പെടുന്നത്.