കോഴിക്കോട്∙ ശ്രീനിവാസനും സംഘവും കുത്തിയിരുന്ന് ചീട്ടുകളിക്കുന്ന സീൻ. പിന്നിൽ ചെങ്കൽ ചുമരിൽ ‘‘എ.കെ.ശശീന്ദ്രന് ചർക്ക ചിഹ്നത്തിൽ വോട്ടുചെയ്യുക’’ എന്ന് വലിയ അക്ഷരത്തിൽ വെള്ള നിറത്തിൽ എഴുതിവച്ചിരിക്കുന്നു.
1980 ഡിസംബറിൽ പുറത്തിറങ്ങിയ ‘മേള’ എന്ന സിനിമയിലെ രംഗമാണ് ഇത്. മമ്മൂട്ടിക്ക് മികച്ച വേഷം ലഭിച്ച ആദ്യസിനിമയായ മേള എ.കെ.ശശീന്ദ്രന്റെ തിരഞ്ഞെടുപ്പു തേരോട്ടത്തിന്റെ തുടക്കം അടയാളപ്പെടുത്തിയ ചരിത്രരേഖ കൂടിയാണ്. 1980ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തിൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായി മത്സരിച്ചപ്പോഴുള്ള ചുമരെഴുത്താണ് സിനിമയിലുള്ളത്.
2008ൽ പെരിങ്ങളം മണ്ഡലം ഇല്ലാതായി. ചർക്ക എന്ന ചിഹ്നവും ഇല്ലാതായി.
ശശീന്ദ്രൻ എൻസിപിയിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്ലോക്കായിരുന്നു എൻസിപിയുടെ ചിഹ്നമെങ്കിൽ ഇത്തവണ എൻസിപി (എസ്) വിഭാഗത്തിന് ‘ടർഹയൂതുന്ന പുരുഷൻ’ ചിഹ്നമാണ് അനുവദിച്ചത്.
തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ ചിഹ്നങ്ങൾ മാറിമറിയുന്നതിന്റെ രസകരമായ കഥകൾ കാണാം.
തിരഞ്ഞെടുപ്പു ചിഹ്നങ്ങൾ പിറന്നതിനു പിന്നിൽ വലിയ കഥയുണ്ട്. അൻപതുകളിൽ രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടിക്കും ഓരോ നിറത്തിലുള്ള ബാലറ്റ് പെട്ടികളായിരുന്നു.
ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരു മാത്രം. ഇവരെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയില്ലല്ലോ.
അങ്ങനെയാണ് ചിഹ്നങ്ങൾ കൊണ്ടുവന്നത്. കാളയിൽനിന്ന് കൈപ്പത്തിയിലേക്ക്
കോൺഗ്രസ് ആദ്യമായി മത്സരിച്ചത് ‘നുകം വച്ച കാള’ ചിഹ്നത്തിലായിരുന്നു.
കമ്മിഷനു മുന്നിൽ പരിഗണനയ്ക്കായി സമർപ്പിച്ച രണ്ടാമത്തെ ചിഹ്നം ‘ചർക്ക നടുക്കുള്ള പതാക’ ആയിരുന്നു. 1969ൽ പാർട്ടി പിളർന്ന് കോൺഗ്രസ് (ആർ) വന്നു.
പഴയ പാർട്ടി കോൺഗ്രസ് (ഒ) എന്നറിയപ്പെട്ടു. തർക്കങ്ങൾക്കിടെ ഇന്ദിരാഗാന്ധിക്ക് ‘നുകം വച്ച കാള’ ചിഹ്നത്തിലുള്ള അവകാശം നഷ്ടപ്പെട്ടു.
‘പശുവും കിടാവും’ ചിഹ്നത്തിലേക്ക് എത്തി. 1978ൽ കോൺഗ്രസിൽ വീണ്ടും തർക്കങ്ങളുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മിഷൻ പശുവും കിടാവും ചിഹ്നം മരവിപ്പിച്ചു.
കമ്മിഷൻ 3 ചിഹ്നങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞു. ‘ഹാഥ്, ഹാഥി ഓർ സൈക്കിൾ’ !ആലോചിക്കാൻ ഒരു രാത്രി സമയവും കൊടുത്തു.
ആന്ധ്രയിലെ രാജരത്നം എന്ന കോൺഗ്രസുകാരനാണ് കൈപ്പത്തി മതിയെന്ന് ഇന്ദിരയെ ഉപദേശിച്ചത്. 1952ലെ തിരഞ്ഞെടുപ്പിൽ സമാനമായ ഒരു കൈപ്പത്തി ചിഹ്നത്തിലാണ് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മത്സരിച്ചത്.
പിന്നീട് മൂന്നുപതിറ്റാണ്ടോളം ഉപയോഗിക്കാതെ കിടന്ന കൈപ്പത്തി ചിഹ്നം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. മായാതെ മങ്ങാതെ അരിവാൾ
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഒരേ ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിയാണ് സിപിഐ.
റഷ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവ പോരാട്ടങ്ങളുടെ പ്രതീകമായിരുന്ന അരിവാളും ചുറ്റികയും വിടാൻ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തയാറായിരുന്നില്ല.
രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ തങ്ങൾക്ക് അരിവാൾ ചുറ്റിക തന്നെ ചിഹ്നമായി വേണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചു.
അപ്പോൾ സിപിഐ ചുറ്റികയ്ക്കു പകരം നെൽക്കതിർ വച്ച് പ്രശ്നം പരിഹരിച്ചു.
പിന്നീട് 1964ലെ കൽക്കട്ടാ കോൺഗ്രസിൽ പാർട്ടി പിളർന്നു. ചിഹ്നത്തിൽ തർക്കം വന്നത് 1967ലെ തിരഞ്ഞെടുപ്പിലാണ്.
അരിവാൾ ചുറ്റികയുടെ മുകളിൽ ഒരു നക്ഷത്രം കൂടി ചേർത്ത് അപേക്ഷിച്ച സിപിഎമ്മിന് ആ ചിഹ്നം അനുവദിച്ചു കിട്ടി. വിളക്കിൽ നിന്ന് താമരയിലേക്ക്
ബിജെപിയുടെ ആദ്യരൂപമായ അഖില ഭാരതീയ ജനസംഘത്തിന് (ബിജെഎസ്) തിരഞ്ഞെടുപ്പ് ചിഹ്നമായി എണ്ണവിളക്കാണ് അനുവദിച്ചിരുന്നത്.
ജനതാ പാർട്ടി പിളർപ്പുകളുടെ പരമ്പരയാണ് നേരിട്ടത്. 1980ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം മറ്റു പല പാർട്ടികളുമായി ലയിച്ച് ജനതാ പാർട്ടി രൂപീകരിച്ചു.
ചിഹ്നം ‘കലപ്പയേന്തിയ കർഷകൻ’ ആയിരുന്നു. 1980ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു.
കുങ്കുമ നിറത്തിലുള്ള താമര ബിജെപിക്ക് ചിഹ്നമായി അനുവദിക്കപ്പെട്ടു. ജനസംഘത്തിന്റെ ചിഹ്നമായിരുന്ന വിളക്ക്, പഴയ സോഷ്യലിസ്റ്റ് പാർട്ടിയുടെ മരം, കോൺഗ്രസ് ഒ യുടെ സ്ത്രീയും ചർക്കയും, ജനതാ പാർട്ടി- എസിന്റെ വയൽ ഉഴുന്ന കർഷകൻ എന്നീ 4 ചിഹ്നങ്ങളും കമ്മിഷൻ അന്ന് മരവിപ്പിച്ചു.
പറന്നുപോയ കുരുവി
ഒരു കാലത്ത് തിരഞ്ഞെടുപ്പിൽ പക്ഷിമൃഗാദികൾ നിറഞ്ഞുനിന്നിരുന്നു. നാടിളക്കിമറിച്ചിരുന്ന തിരഞ്ഞെടുപ്പു ചിഹ്നങ്ങളായിരുന്നു അവ.
സ്വന്തം ചിഹ്നങ്ങളുടെ പേരിൽ ശിഷ്ട ജീവിതം മുഴുവൻ അറിയപ്പെട്ടവരുമുണ്ട്.
കുരുവി ചിഹ്നത്തിൽ മൽസരിച്ചു സ്ഥിരമായി ജയിച്ച കാലടിയിലെ സ്ഥാനാർഥിക്ക് കുരുവിപ്പെങ്ങൾ എന്ന പേരുവീണത് അങ്ങനെയാണ്. കേരള കോൺഗ്രസ് എമ്മിന്റെ പഴയ ചിഹ്നമായിരുന്ന കുതിരയും ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നമായിരുന്ന ആനയും പോയി.
കോൺഗ്രസിന്റെ പഴയ പശുവും കിടാവും പോയി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

