
കോഴിക്കോട് ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം:കോഴിക്കോട്∙ ബാലുശ്ശേരി – കൂരാച്ചുണ്ട് റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ കാറ്റുള്ളമല മുതൽ പതിയിൽ വരെയുള്ള വാഹനഗതാഗതം ഇന്നു മുതൽ ഭാഗികമായി നിരോധിച്ചു.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 1 വരെ കോവൂർ ചേവായൂർ, ഗോൾഡൻ എൻക്ലേവ്, ടെലിഫോൺ എക്സ്ചേഞ്ച്, ഗുഡ് എർത്ത്, കോവൂർ, കോവൂർ ടെംപിൾ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ.
തുല്യത കോഴ്സ് റജിസ്ട്രേഷൻ ഉദ്ഘാടനം 27ന്
കോഴിക്കോട്∙ സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളുടെ റജിസ്ട്രേഷൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി 27നു രാവിലെ 10ന് നിർവഹിക്കും. നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്കും പച്ച മലയാളം അടിസ്ഥാന കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും മുതിർന്ന പഠിതാക്കൾക്ക് റജിസ്റ്റർ ചെയ്യാം. 9446630185.
ഇന്റർവ്യൂ നാളെ
കോഴിക്കോട്∙ എൽഐസി കോഴിക്കോട് ബ്രാഞ്ച്–3യിൽ ബീമാ സഖി യോജനയിൽ നിയമനത്തിന് 23ന് രാവിലെ 10 മുതൽ എൽഐസി മാനാഞ്ചിറ ഡിവിഷനൽ ഓഫിസിൽ അഭിമുഖം. 9544665349
റോഡുകളിലെകയ്യേറ്റങ്ങൾ ഒഴിവാക്കണം
വടകര∙ വിവിധ റോഡുകൾക്ക് സമീപം അനധികൃതമായി നടത്തുന്ന തട്ടുകടകൾ, കയ്യേറ്റങ്ങൾ, പഴയ വസ്തുക്കൾ സൂക്ഷിച്ചത് തുടങ്ങിയവ 25 ന് മുൻപായി ഒഴിവാക്കണം. അല്ലാത്ത പക്ഷം ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സേവനം തടസ്സപ്പെടും
വടകര∙ കെ സ്മാർട്ട് സോഫ്റ്റ്വെയർ വിന്യാസത്തിന്റെ ഭാഗമായി 31 മുതൽ ഏപ്രിൽ 5 വരെ സേവനം തടസ്സപ്പെടുന്നതിനാൽ അപേക്ഷകൾ നൽകാൻ കഴിയില്ലെന്ന് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഏപ്രിൽ 1 മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നതല്ല.
തപാൽ അദാലത്ത് 28ന്
കോഴിക്കോട് ∙ തപാൽ വകുപ്പ് നോർത്ത് റീജൻ സംഘടിപ്പിക്കുന്ന അദാലത്ത് 28ന് നടക്കാവ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫിസിൽ നടക്കും. ലെറ്റർ പോസ്റ്റ്, മണിയോർഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ് ബാങ്ക് എന്നിവ സംബന്ധിച്ച് കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലുള്ളവർക്കു പരാതികൾ 24നു മുൻപ് ഷീജ പ്രഭാകരൻ, അസി. ഡയറക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസ്, നടക്കാവ്, കോഴിക്കോട് 673011 എന്ന വിലാസത്തിൽ അയയ്ക്കാം. 0495 2765282.