കോഴിക്കോട്∙ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണു നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ, ഗുരുതര നിയമ ലംഘനമാണു നടപ്പാതയിൽ വാഹനം ഓടിക്കുന്നതും നടപ്പാതയിൽ മാർഗ തടസ്സം സൃഷ്ടിച്ചു വാഹനം നിർത്തിയിട്ടു പോകുന്നതും.
നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 മുതൽ 3,000 രൂപ വരെയോ അതിൽ കൂടുതലോ പിഴ വരും. ഡ്രൈവർക്കെതിരെയാണു കേസെടുക്കുക.
യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പു ചുമത്തിയാണു നടപടി.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മോട്ടർ വാഹന വിഭാഗത്തിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച് സ്ഥാപനത്തിൽ 7 ദിവസത്തെ കറക്ഷൻ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നടപ്പാതയിലോ മാർക്ക് ചെയ്ത ഭാഗത്തോ വാഹനം നിർത്തിപ്പോയാൽ വാഹന ഉടമയ്ക്കെതിരെയാണു കേസ്.
250 രൂപ മുതൽ 1,000 രൂപ വരെയാണ് പിഴ. സഞ്ചാര സ്വാതന്ത്ര്യത്തിനു തടസ്സം നിൽക്കുക എന്നീ വകുപ്പിലാണു നടപടി.
രണ്ടു നിയമ ലംഘനങ്ങളിലും പിഴ അടക്കേണ്ടതും പിഴ ചുമത്തുന്നതും കോടതി നടപടികളിലൂടെയാണ്. നിയമലംഘനങ്ങൾക്കെതിരെ പൊലീസും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും നടപടിയെടുത്താൽ വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ പിഴ മോട്ടർ വാഹന ഓഫിസിൽ അടയ്ക്കാനുള്ള സൗകര്യം ഇല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

