ബേപ്പൂർ ∙ ചാലിയം–ബേപ്പൂർ കടവിൽ റോറോ ജങ്കാർ സർവീസ് തുടങ്ങുന്നതിനായി ബേപ്പൂർ കരയിലെ ജെട്ടി പുനരുദ്ധാരണം തുടങ്ങി. മണ്ണുമാന്തി യന്ത്ര സഹായത്തോടെ നദീമുഖത്ത് തള്ളിയ കരിങ്കല്ലുകൾ കോരിയെടുത്ത് പാർശ്വഭാഗം കോൺക്രീറ്റ് ചെയ്ത് സർവീസിന് അനുയോജ്യമാക്കുകയാണ് പദ്ധതി.
നിലവിലെ ചരിവായുള്ള പ്രതലം നിരപ്പാക്കിയാണ് പുനരുദ്ധാരണം. റോഡ് നിരപ്പിൽ നിന്നു അനായാസം വാഹനങ്ങൾക്ക് ജങ്കാറിലേക്ക് കയറാനും ഇറങ്ങാനും സൗകര്യപ്പെടുത്തും.
കടത്ത് സർവീസ് ലേലത്തിനെടുത്തവരാണ് താൽക്കാലികമായി ജെട്ടി അറ്റകുറ്റപ്പണികൾ നടത്തുന്നത്.
26ന് ബേപ്പൂർ വാട്ടർ ഫെസ്റ്റ് തുടങ്ങാനിരിക്കെ അതിനു മുൻപായി പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കി റോറോ സർവീസ് തുടങ്ങാനാണ് നീക്കം. കൊച്ചിയിൽ നിർമിച്ച പുത്തൻ റോറോ ജങ്കാർ കഴിഞ്ഞ ദിവസം ബേപ്പൂരിൽ എത്തിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളും അനുമതികളും ഒരുക്കി സർവീസിന് സജ്ജമാക്കുന്നത്. അതേസമയം ബേപ്പൂർ കരയിലെ ജെട്ടി നവീകരിക്കാൻ പഞ്ചായത്ത് വകയിരുത്തിയ 21 ലക്ഷം രൂപയുടെ പ്രവൃത്തി ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
2 തവണ ടെൻഡർ ചെയ്തെങ്കിലും എസ്റ്റിമേറ്റ് തുകയിലും അധിക നിരക്കാണ് കരാറുകാർ ക്വാട്ട് ചെയ്തത്.
ഇതിനാൽ ഇനിയും റീ ടെൻഡർ ചെയ്യണം. ഇതിനു ഇനിയുമേറെ സമയമെടുക്കും എന്നതിനാലാണ് ജെട്ടി താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നത്. 12 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും ജെട്ടി പുനരുദ്ധരിക്കാനാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പദ്ധതി തയാറാക്കിയത്.
സെപ്റ്റംബറിൽ പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തില്ല. വീണ്ടും ടെൻഡർ ചെയ്തപ്പോൾ 16% അധിക നിരക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബേപ്പൂർ കരയിലെ ജെട്ടി തകർന്നതിനാൽ ഓഗസ്റ്റ് 5 മുതൽ ജങ്കാർ സർവീസ് നിലച്ചിരിക്കുകയാണ്. യാത്രക്കാർ നേരിട്ട
പ്രയാസം പരിഹരിക്കാൻ താൽക്കാലികമായി കടത്ത് ബോട്ട് സർവീസുണ്ട്. ഇതിൽ വാഹനങ്ങൾ കയറ്റാൻ പറ്റാത്തതിനാൽ ചാലിയം, ബേപ്പൂർ ഹാർബറിലേക്ക് എത്തുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചാരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

