കോഴിക്കോട്∙ ജൈവകൃഷിയുടെ സന്ദേശവുമായി കോഴിക്കോട്ടെത്തിയ ശ്രീനിവാസൻ പങ്കുവച്ച സ്നേഹമാണ് ഇന്നും ജൈവകർഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. കോർപറേഷന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ചത്തെ ആഘോഷ പരിപാടികൾ നടത്തിയിരുന്നു.
എ.കെ.പ്രേമജമായിരുന്നു അന്ന് മേയർ. കോഴിക്കോട്ടെ ജൈവകർഷകരുടെ കൂട്ടായ്മയയായ ഗ്രീൻവ്യൂ അന്ന് കണ്ടങ്കുളം ജൂബിലി ഹാളിൽ കോർപറേഷന്റെ സഹകരണത്തോടെ 4 ദിവസത്തെ ജൈവകൃഷിമേള നടത്താൻ തീരുമാനിച്ചു.
ഗ്രീൻവ്യൂ പ്രസിഡന്റ് എം.പി.റെജുലും സംഘവും ഉദ്ഘാടകനായി ശ്രീനിവാസനെ ക്ഷണിച്ചു.ശ്രീനിവാസനെ കൊണ്ടുവരാനും പ്രതിഫലം നൽകാനുമുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയുമുണ്ടായിരുന്നു.
ജൈവകൃഷി പരിപാടിയായതിനാൽ സന്തോഷത്തോടെ ശ്രീനിവാസൻ ക്ഷണം സ്വീകരിച്ചു. അതിനുശേഷം സംഘാടകരോട് കടവ് റിസോർട്ടിൽ ഒരു റൂം ബുക്ക് ചെയ്യണമെന്നു പറഞ്ഞു.
ഒന്നുഞെട്ടിയ സംഘാടകരോട് ഇത്രകൂടി പറഞ്ഞു – ‘റൂം വാടകയും യാത്രാചെലവുമൊക്കെ ഞാനെടുത്തോളാം. എന്നെ കടവിൽനിന്ന് കൂട്ടി വേദിയിലെത്തിച്ച് തിരികെ കൊണ്ടുപോയാക്കിയാൽ മതി’ –അങ്ങനെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീനിവാസൻ ജൈവമേള ഉദ്ഘാടനം ചെയ്തു.
ആ പരിപാടിയിൽനിന്ന് ലഭിച്ച ലാഭമായ 5000 രൂപ ഉപയോഗിച്ചാണ് ജൈവകർഷകർ ‘സേവ് ഗ്രീൻ അഗ്രികൾചറൽ കോ ഓപ്പറേററ്റീവ് സൊസൈറ്റി’ സഹകരണസംഘം തുടങ്ങിയത്. എം.പി.റജുൽ പ്രസിഡന്റായ സേവ് ഗ്രീൻ പത്താം വർഷത്തിലേക്ക് കടന്നുകഴിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

