പേരാമ്പ്ര ∙ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞ കുപ്പി തട്ടി യുവാവിന് ഗുരുതര പരുക്ക്. നൊച്ചാട് അടിയോടി വീട്ടിൽ ആദിത്യ (21)നാണു പരുക്കേറ്റത്.
മുഖത്തേറ്റ ഏറിൽ ആദിത്യന്റെ 2 പല്ലുകൾ നഷ്ടമായി. ചുണ്ടിനും പരുക്കേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂരിൽ നിന്നു കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ആദിത്യൻ. ഈ സമയം, അതുവഴി കടന്നുപോയ മംഗലാപുരം ട്രെയിനിൽ നിന്നാണ് ആരോ കുപ്പി വലിച്ചെറിഞ്ഞത്.
പരുക്കേറ്റ ആദിത്യൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

