കോടഞ്ചേരി ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ ചെമ്പുകടവ് മേഖലയിൽ വീടുകൾക്ക് ഭീഷണിയായി മണ്ണിടിച്ചിൽ. കോഴിക്കോടൻ ചാൽ തോടിന്റെ കരിങ്കൽ കെട്ട് ഇടിഞ്ഞ് ചീടിക്കുഴിയിൽ ഗിരീഷിന്റെ വീട് അപകടാവസ്ഥയിൽ.
ഏറെ ഉയരമുള്ള കരിങ്കൽ കെട്ട് തകർന്നതോടെ വീടിന്റെ മുറ്റം അടക്കമുള്ള ഭാഗം ഏതുസമയവും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. കുന്നുമ്മൽ മജീദിന്റെ വീടിന്റെ പിൻവശത്ത് മണ്ണിടിഞ്ഞ് വീണത് വീടിന് ഭീഷണിയായി. മീമ്മുട്ടി നരീക്കുംചാൽ സുനിൽ കുമാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും മഴയിൽ തകർന്നു.
നിർമാണം നടക്കുന്ന കോടഞ്ചേരി – മലപുറം മലയോര ഹൈവേയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പൈകയിൽ വളവിൽ ചെങ്ങനാനിക്കൽ ഷിജി മാത്യു, നടുവത്ത് വിക്കി, കുരവൻപ്ലാക്കൽ ഫ്രാങ്ക്ളിൻ എന്നിവരുടെ റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
റോഡ് വീതി കൂട്ടുന്നതിനു മണ്ണ് എടുത്തു മാറ്റിയ ഭാഗങ്ങളിലാണ് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. തുടരെ തുടരെ മണ്ണിടിച്ചിൽ ഉണ്ടാകുന്ന ഭാഗങ്ങളിൽ കൃഷി ഭൂമി സംരക്ഷിക്കുന്നതിനായി കരിങ്കൽ ഭിത്തി നിർമിക്കുന്നതിനു അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

