കോഴിക്കോട് ∙ ആഗോള അയ്യപ്പ സംഗമം സർക്കാർ നടത്തിയത് ജോത്സ്യരുടെ നിർദേശപ്രകാരമാണെന്ന് എം.കെ.രാഘവൻ എംപി. അയ്യപ്പ കോപം മാറ്റാൻ പരിഹാരം തേടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്.
ആ ജോത്സ്യൻ ആണ് അയ്യപ്പ സംഗമം നടത്താൻ നിർദേശിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തിന് ഒത്താശ ചെയ്ത സർക്കാർ ആണിത്.
സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ അന്നത്തെ കേസുകളാണ് ആദ്യം പിൻവലിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
‘സിപിഎം അണികൾക്കു തന്നെ ഈ സർക്കാരിനെ മടുത്തു. വരുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ അവർ തന്നെ അവരുടെ സ്ഥാനാർഥികളെ തോൽപ്പിക്കും യുഡിഎഫ് കോഴിക്കോട്ട് 50 വർഷത്തിനു ശേഷം കോർപറേഷൻ പിടിക്കും.
കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിരുന്നു. അതാണ് അന്ന് ബിജെപിക്കു കുറെ സീറ്റ് കിട്ടാൻ കാരണം.
കോർപറേഷനിൽ മാത്രമല്ല പല പഞ്ചായത്തുകളും ഇതാണ് കണ്ടത്. പരസ്പരം സഹായിക്കുക, ഒരു പരസ്പര സഹായ സംഘമായി മാറുക എന്ന രീതിയാണ്.
അതിന്റെ ഭാഗമായിട്ടാണ് ഈ ഡീലിമിറ്റേഷനിൽ വാർഡ് മുറിക്കുന്നതിൽ ഉൾപ്പെടെ ഇവർ സഹായിച്ചത്. വളരെ ഏകപക്ഷീയമായി യുഡിഎഫിനെ തകർക്കുക, കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യം വച്ചാണ് ഇതെല്ലാം ചെയ്തിട്ടുള്ളത്’– എം.കെ.രാഘവൻ കുറ്റപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]