പന്തീരാങ്കാവ് ∙ മിനുക്കു പണികളും പെയ്ന്റിങ്ങും നടത്തി മനോഹരമാക്കി വരുന്ന ദേശീയപാതയിൽ മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും പതിവായി. പന്തീരാങ്കാവ് തൊണ്ടയാട് ദേശീയപാതയിൽ ഇരിങ്ങല്ലൂർ കമ്മിളി മേത്തൽ പ്രദേശത്തെ പാതയിലാണ് മാലിന്യം പതിവായത്.
ഇതിനെതിരെ നാട്ടുകാർ നേരത്തേ പ്രകടനവും ധർണയും നടത്തിയിരുന്നു. സർവീസ് റോഡിന്റെ കോൺക്രീറ്റ് ഭിത്തിക്ക് ഇടയിലൂടെയാണ് വെള്ളം വരുന്നത്.
മഴ നിന്നിട്ടും വെള്ളം വരുന്നതിനെ തുടർന്നാണ് പരാതി ഉയർന്നത്. മേൽഭാഗത്ത് ഓടയും ഉണ്ട്.
വിഷയത്തിൽ പരിശോധന നടത്തി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]