കോഴിക്കോട് ∙ മാരക രക്തജന്യ രോഗമായ സിക്കിൾ സെൽ അനീമിയ ബാധിതർക്ക് സൗജന്യ ജീൻ തെറപ്പി ചികിത്സ നടത്താൻ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും മലേഷ്യയിലെ ഐ കെയർ ജീൻ തെറപ്പി ഗ്രൂപ്പും ധാരണയിലെത്തി. ഐ കെയർ ജീൻ തെറപ്പി ഗ്രൂപ്പ് ചീഫ് റിക്കി കൊഹ് ആണ് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരിയെ ഇക്കാര്യം അറിയിച്ചത്.
ചൈനയിലെ കൂമിങ് ആശുപത്രിയിലാണ് ചികിത്സ നടത്തുക.
ഉടൻ തന്നെ ഇന്ത്യയിലും നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായം കുറവുള്ളവരെയും മെച്ചപ്പെട്ട
ആരോഗ്യ സ്ഥിതിയുള്ളവരെയുമാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ഇതിന് വേണ്ടി രോഗിയുടെ മെഡിക്കൽ റെക്കോർഡ് അടങ്ങിയ വിശദാംശങ്ങൾ അയക്കേണ്ടതുണ്ട്.
ഇതിൽ പേര് റജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള, സിക്കിൾ സെൽ അനീമിയ രോഗ ബാധിതർ കൂടുതൽ വിവരങ്ങൾക്ക് 944701 9182 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]