വടകര∙ സിവിൽ ഡിഫൻസ് അംഗമായി പ്രവർത്തിക്കാൻ പരിശീലനം നേടിയ യുവാവ്, ശ്വാസം നിലച്ചു പോയ സ്വന്തം കുഞ്ഞിന് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. കുന്നത്ത് കരയിലെ പട്ടേരി മീത്തൽ ലിഗിത്താണ് 3 വയസ്സുള്ള കുട്ടിയുടെ രക്ഷകനായത്. കഴിഞ്ഞ ദിവസം വൈകിട്ട് മറ്റു കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ വേദന കാരണം കുട്ടി നിർത്താതെ കരഞ്ഞിരുന്നു.
വീട്ടിലുണ്ടായിരുന്നവർ ആശ്വസിപ്പിച്ച് കരച്ചിൽ അടക്കാൻ ശ്രമിക്കവെ ശ്വാസം നിലച്ചു.
ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫൻസ് പരിശീലനം നേടിയ ലിഗിത്ത് പെട്ടെന്ന് സിപിആർ നൽകിയതോടെ കുട്ടിക്ക് ശ്വാസം തിരിച്ചു കിട്ടി. തെല്ലു നേരം വീട്ടിലുണ്ടായിരുന്നവർ അനുഭവിച്ച ആശങ്ക മാറ്റി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]