കല്ലാച്ചി∙ പിഡബ്ല്യുഡി 3 കോടി രൂപ അനുവദിച്ചു യുഎൽസിസിക്ക് കരാർ നൽകിയ ടൗൺ വികസന പ്രവൃത്തികൾ വീണ്ടും അവതാളത്തിൽ. മഴയായിരുന്നു തടസ്സമായി പറഞ്ഞിരുന്നത്.
ഇപ്പോൾ മഴ മാറിയെങ്കിലും സ്ഥലം വിട്ടു കിട്ടിയ ഭാഗത്ത് അടക്കം പണി വൈകുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഇടപെട്ടിട്ടും പണി പുനരാരംഭിച്ചിട്ടില്ല. ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ പണം അനുവദിച്ചതാണ് കല്ലാച്ചി ടൗൺ വികസനത്തിന്.
കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ചു മാറ്റുന്നതിന് ഉടമകളുമായും കൈവശക്കാരുമായും നിരന്തരം ചർച്ച നടത്തി സ്ഥലം വിട്ടു കിട്ടിയ ഭാഗത്ത് ആദ്യം അഴുക്കുചാൽ പ്രവൃത്തിയും സ്ലാബിടലും സജീവമായിരുന്നു.
സിപിഎം ഓഫിസ് പരിസരം, കുളിർമ കൂൾബാർ, പെട്രോൾ പമ്പ് പരിസരം, മത്സ്യ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാം സ്ഥലം വിട്ടു കിട്ടിയതാണ്. ഒന്നര മീറ്ററോളം സ്ഥലം റോഡ് വികസനത്തിനു വിട്ടു നൽകിയ കൂൾബാറിന്റെ അവശേഷിക്കുന്ന ഭാഗം വീണ്ടും പ്രവർത്തന സജ്ജമായെങ്കിലും സമീപത്ത് സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായവരുടെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയിട്ടില്ല. വളയം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിർമിച്ച മാളിനു മുൻപിലും സ്ഥലം വിട്ടു നൽകാൻ ഉടമകൾ സന്നദ്ധരാണ്.
പൈപ്പ് റോഡിനോടു ചേർന്നുള്ള വെട്ടുകാട്ടിൽ ആശുപത്രി പ്രവർത്തിച്ച കെട്ടിടവും ഉടമ പൊളിക്കാൻ സമ്മതം നൽകിയിട്ട് ഏറെയായി.
ഇതിനിടെ, ടൗൺ വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും ഉണ്ട്. എൽഡിഎഫ് നടത്തിയ പൊതുയോഗത്തിലെ പരാമർശങ്ങളെ എതിർത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി രംഗത്തിറങ്ങി. വികസനത്തിന് താൻ എതിരുനിന്നെങ്കിൽ അക്കാര്യം സിപിഐ നേതാവ് ഇ.കെ.വിജയൻ എംഎൽഎയാണ് പറയേണ്ടതെന്നാണ് മുഹമ്മദലിയുടെ നിലപാട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]