ചേവായൂർ∙ തൊണ്ടയാട് ട്രാഫിക് സിഗ്നലിന് സമീപം ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചേവായൂർ നെയ്ത്തുകുളങ്ങര കോക്കഞ്ചേരി വീട്ടിൽ കെ.ടി.മുബൈർ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം.
തൊണ്ടയാട് മേൽപാലത്തിനു താഴെയുള്ള റോഡിലൂടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുന്നതിനിടെ ട്രാഫിക് സിഗ്നലിനു സമീപം റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നിൽ ഇതേ ദിശയിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ മുബൈറിന്റെ ദേഹത്ത് ലോറിയുടെ പിൻചക്രം കയറി. അഗ്നിരക്ഷാ സേന ക്രെയിനുപയോഗിച്ച് ലോറി ഉയർത്തി മുബൈറിനെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ലോറി ഡ്രൈവർ എടവണ്ണ പന്നിപ്പാറ സ്വദേശി പി.കെ ഷിബിലിന് (34) എതിരെ മെഡിക്കൽ കോളജ് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1ന് വെള്ളിപറമ്പ് ജുമാ മസ്ജിദിൽ. കുഞ്ഞോയിയുടെയും പരേതയായ ആയിഷയുടെയും മകനായ മുബൈർ കോൾടാക്സി ഡ്രൈവറാണ്.
എസ്വൈഎസ് ചേവായൂ ർ യൂണിറ്റ് പ്രസിഡന്റാണ്. ഭാര്യ: ഫർസാന.
മക്കൾ: മുഹമ്മദ് സയാൻ, മുഹമ്മദ് ഇഹ്സാൻ, ഐഷ. സഹോദരങ്ങൾ: സുബൈദ, ഷെരീഫ, ഷുക്കൂർ, കബീർ, ഹയറുന്നീസ, സുബൈർ, സൈഫുന്നീസ, ബുഷൈർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]