കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ രണ്ടാമങ്കത്തിന് പുതിയ യോദ്ധാക്കളെ അണിനിരത്തി കാലിക്കറ്റ് എഫ്സി. കാലിക്കറ്റ് എഫ്സി ആദ്യസീസണിലെ കിരീടജേതാക്കളാണ്.
ഈ സീസണിലും കിരീടം ലക്ഷ്യമിട്ടാണ് ലാറ്റിനമേരിക്കൻ കരുത്തോടെ കാലിക്കറ്റ് എഫ്സി പുതിയ ടീമിനെ അണിനിരത്തിയത്. കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിർത്തിയാണ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചത്.ഫുട്ബോളിനെ പ്രഫഷനലാക്കി മാറ്റുകയെന്നതാണ് കാലിക്കറ്റ് എഫ്സിയുടെ സ്വപ്നമെന്ന് ടീം ഉടമയും ഐബിസ് സോഫ്റ്റ് വെയർ സ്ഥാപകനുമായ വി.കെ.മാത്യൂസ് പറഞ്ഞു.
ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരനാണ് ടീമിനെ അവതരിപ്പിച്ചത്. കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫും എത്തി.
ആരാധകർക്കുള്ള ബ്ലൂ, ടീൽ കാർഡുകൾ ബേസിൽ പുറത്തിറക്കി.
എം.കെ.രാഘവൻ എംപി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ക്ലബ് സെക്രട്ടറി ബിനോ ഐസക് ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.മൂന്ന് അർജന്റീനൻ താരങ്ങളും ബ്രസീൽ, പരാഗ്വേ, കൊളംബിയ, ഘാന എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് കളിക്കാരും 5 ദേശീയ താരങ്ങളും ഉൾപ്പെടെ 31 പേരാണ് ടീമിലുള്ളത്. അർജന്റീനക്കാരനായ കോച്ച് എവർ അഡ്രിയാനോ ഡിമാൽഡെയാണ് മുഖ്യ പരിശീലകൻ. സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ മുൻ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് സഹപരിശീലകനായും മുൻ കേരള ക്യാപ്റ്റൻ എം.വി.നെൽസൺ ഗോൾകീപ്പിങ് പരിശീലകനായുമുണ്ട്.
5 മണിക്കൂറോളം നീണ്ട
ടീം പ്രഖ്യാപന ചടങ്ങിനൊടുവിൽ റാപ്പറും പിന്നണിഗായകനുമായ ഫെജോയും സംഘവുമെത്തി.പരിശീലനത്തിന്റെ ഭാഗമായി എഫ്സി ഗോവ, ഡെംപോ എസ്സി എന്നിവരുമായി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഗോവയിലേക്ക് പോകും.ഒക്ടോബർ രണ്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർലീഗ് കേരളയുടെ ഉദ്ഘാടനമത്സരത്തിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയുമാണ് ഏറ്റുമുട്ടുക.
ജഴ്സിയിൽ ലഹരിവിരുദ്ധ സന്ദേശവുംമണിപ്പൂരിൽനിന്നൊരു ജഴ്സി‘ലെൻ–കുക്കി’
കോഴിക്കോട്∙ കാലിക്കറ്റിന്റെ ഡിഫൻഡർ സെമിൻലെൻ ഡൗംഗൽ റാംപിലേക്ക് നടന്നുകയറുകയാണ്.ഏഴാം നമ്പർ ജഴ്സിയണിഞ്ഞ സെമിൻലെൻ റാംപിനറ്റത്തുവന്ന് തിരിഞ്ഞു നിന്നു. ജഴ്സിയിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്…‘ലെൻ കുക്കി’മണിപ്പൂരിലെ വംശീയഹത്യകളുടെ വേദനയും പേറി കേരളത്തിൽ ഫുട്ബോൾ തട്ടാനെത്തിയ ലെൻ തന്റെ ജഴ്സിയും കുക്കിയെന്ന പേര് എഴുതിച്ചേർത്തിട്ടുണ്ട്. ഇത്തവണ കളിക്കളത്തിലിറങ്ങുന്ന കാലിക്കറ്റ് എഫ്സി ടീമംഗങ്ങളുടെ ജഴ്സിയിലെല്ലാം ഒരു വാചകംകൂടി എഴുതിച്ചേർത്തിട്ടുണ്ട്…‘ കിക്ക് ദ് ഹാബിറ്റ്, സേ നോ റ്റു ഡ്രഗ്സ്.’ ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങുകയാണ് കാലിക്കറ്റ് എഫ്സി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]