ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം;
വടകര ∙ പാത നവീകരണത്തിന്റെ ഭാഗമായി ദേശീയ പാതയിൽ വെങ്ങളം മുതൽ പൊയിൽക്കാവ് വരെ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണം. കോഴിക്കോട് നിന്ന് ആറു വരിപ്പാതയിലൂടെയും സർവീസ് റോഡിലൂടെയും പൊയിൽക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്നിൽ നിന്ന് അത്തോളി, ഉള്ളിയേരി വഴി പോകണം.
കോരപ്പുഴ പാലം വഴി കൊയിലാണ്ടിയിലേക്കുള്ള വാഹനങ്ങൾ വെങ്ങളം അടിപ്പാത വഴി പൂളാടിക്കുന്ന് അത്തോളി, ഉള്ളിയേരി വഴി പോകണം.
സീനിയർ നെറ്റ്ബോൾ ഇന്ന്
കോഴിക്കോട്∙ ജില്ലാ സീനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് ഇന്നു രാവിലെ 8 മുതൽ ബേപ്പൂർ ഗവ.എച്ച്എസ്എസ് മൈതാനത്ത് നടക്കും. 27ന് പാലക്കാട് തുടങ്ങുന്ന സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കും.
8590793064
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ കൊയിലാണ്ടി നോർത്ത് കണയങ്കോട്, മാവിൻചുവട്, ഐടിഐ എളാട്ടേരി, കോന്തംവള്ളി, ബപ്പംകാട്, പത്തേരി എന്നീ ഭാഗങ്ങളിൽ.
∙ 8 – 5: മുക്കം തൊണ്ടിമ്മൽ, തൊണ്ടിമ്മൽ സ്കൂൾ, മരക്കാട്ടുപുറം, മണ്ണാർകുന്ന്, റോസ് തിയറ്റർ പരിസരം. ∙8 – 5: കോടഞ്ചേരി കല്ലന്ത്രമേട് ട്രാൻസ്ഫോമർ പരിധിയിൽ.
പി.രാജേഷ് കുമാർ ഡിസിസി ട്രഷറർ
കോഴിക്കോട്∙ ഡിസിസി ട്രഷറർ ആയി പി.രാജേഷ് കുമാറിനെ തിരഞ്ഞെടുത്തു.
ട്രഷറർ ആയിരുന്ന ടി.ഗണേഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നാണു നിയമനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]