
കോഴിക്കോട് ∙ ‘നമ്മളിൽ ഞങ്ങളുണ്ട്’ എന്ന് പ്രഖ്യാപിച്ച് കോഴിക്കോട് നഗരത്തിൽ മഴവില്ലഴക് വിരിച്ച് വർണപ്പകിട്ട് 2025 ട്രാൻസ്ജെൻഡർ കലോത്സവം വിളംബര ജാഥ. ജാഥയുടെ ഫ്ലാഗ് ഓഫ് മാനാഞ്ചിറയിൽ മന്ത്രി ആർ.
ബിന്ദു നിർവഹിച്ചു. ഒപ്പന, കേരള നടനം വേഷങ്ങളും ചെണ്ട
മേളവും ഘോഷയാത്രയുടെ മാറ്റ് കൂട്ടി. ബലൂണുകളും കൊടികളുമുയർത്തി ആടിയും പാടിയും ട്രാൻസ്ജെൻഡർ വ്യക്തികളും സുഹൃത്തുക്കളും അണിനിരന്ന വർണാഭമായ ഘോഷയാത്രയ്ക്കാണ് നഗരം സാക്ഷിയായത്.
താമരശ്ശേരി ലിസ കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ അവതരിപ്പിച്ച സ്റ്റിൽ മോഡൽ സമൂഹത്തിൽ ട്രാൻസ് മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എടുത്തുകാട്ടി.
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സിബിഒകളായ മലബാർ കൾച്ചറൽ ഫോറം, സഹോദരി എന്നിവയിലെ അംഗങ്ങളാണ് വിളംബര ജാഥയിൽ നൃത്ത വേഷങ്ങളിൽ അണിനിരന്നത്. സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ജാഥയുടെ ഭാഗമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]