
കോഴിക്കോട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക, രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിലിനെയും വി.ഡി.സതീശനെയും തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെഎസ്ആർടിസി പരിസരത്ത് ചേർന്ന പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എം.
ജിജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. ഷാജി, ജില്ലാ ട്രഷറർ കെ.അരുൺ, സംസ്ഥാന കമ്മിറ്റി അംഗം കെ.
ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.
തനിക്ക് അശ്ലീല സന്ദേശങ്ങൾ ലഭിക്കുകയും മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന യുവനടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ രാഹുലിന്റേത് എന്നവകാശപ്പെടുന്ന ചില ചാറ്റുകളും മറ്റും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ യുവതിയുമായി ഗര്‍ഭഛിദ്രം സംബന്ധിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നു.
രാഹുല്‍ തന്നോട് ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്ന് എഴുത്തുകാരി ഹണി ഭാസ്കരനും ആരോപിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് വാർത്താ സമ്മേളനം നടത്തിയ രാഹുൽ തനിക്കെതിരെ ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]