
കോഴിക്കോട് ∙ ലഹരിക്കെതിരെ ശക്തമായ നടപടികളുമായി കോഴിക്കോട് ജില്ലാ എക്സൈസ് വകുപ്പ്. മദ്യം, ലഹരിമരുന്ന് ഉപയോഗവും വിൽപനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179 പേരെ പിടികൂടുകയും കോട്പ ആക്ട് പ്രകാരം 5,08,400 രൂപ പിഴ ഈടാക്കുകയും ചെയ്തു.
5,590 റെയ്ഡുകളും 114 സംയുക്ത പരിശോധനകളുമാണ് നടത്തിയത്. 1,074 അബ്കാരി കേസുകളും 449 എൻഡിപിഎസ് കേസുകളും 2551 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും റജിസ്റ്റർ ചെയ്തു.
115.036 കിലോഗ്രാം കഞ്ചാവ്, 18 കഞ്ചാവ് ചെടി, 70.149 ഗ്രാം എംഡിഎംഎ, 865.102 ഗ്രാം മെത്താഫിറ്റമിൻ, 3 ഗ്രാം ഹഷീഷ് ഓയിൽ, 35.955 ഗ്രാം ഹെറോയിൻ, 11 ഗ്രാം ബ്രൗൺ ഷുഗർ, 2 ഗ്രാം ചരസ്, 96.800 ഗ്രാം ഗഞ്ചാ ബാങ്, 445 ഗ്രാം ഗഞ്ചാ ചോക്ലേറ്റ്, 150 ഗ്രാം ഹൈബ്രിഡ് ഗഞ്ചാ, 395.954 കിലോ പുകയില ഉൽപന്നങ്ങൾ, 473.1 ലീറ്റർ ചാരായം, 3088.8 ലീറ്റർ വിദേശമദ്യം, 1652.570 ലീറ്റർ മാഹി വിദേശ മദ്യം, 24351 ലീറ്റർ വാഷ്, 93.250 ലീറ്റർ ബിയർ എന്നിവയാണ് വിവിധ കേസുകളിലായി പിടികൂടിയത്.
പ്രതികളുടെ കൈവശം സൂക്ഷിച്ച 1,82,590 രൂപയും 26 മൊബൈൽ ഫോണും വിവിധ കേസുകളിലായി 98 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
34,063 വാഹനങ്ങൾ പരിശോധിച്ച് 97 വാഹനങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടി. 84 അതിഥി തൊഴിലാളി ക്യാംപുകളും പരിശോധിച്ചു.
മദ്യത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് വിവിധ ലൈസൻസി സ്ഥാപനങ്ങളിൽ 1,896 തവണയാണ് പരിശോധന നടത്തിയത്. ഇവിടെനിന്ന് 523 സാംപിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്കയച്ചു.
പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സാംപിളുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
മദ്യം, ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ഏഴ് മാസത്തിനിടെ 3,474 ബോധവൽകരണ പരിപാടികളും എക്സൈസ് വകുപ്പ് സംഘടിപ്പിച്ചു. ജില്ലയിൽ പ്രവർത്തിക്കുന്ന ഡി അഡിക്ഷൻ സെന്ററിലും കൗൺസിലിങ് സെന്ററിലും ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.
സിന്തറ്റിക് ലഹരിയുൾപ്പെടെ പിടികൂടാൻ പൊലീസുമായി ചേർന്ന് സംയുക്ത പരിശോധനകൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]