
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 11 വരെ കൊടുവള്ളി പിഡബ്ല്യുഡി, ചിക്കിങ്, ത്രിവേണി, കൊടുവള്ളി ടൗൺ, തണൽ, മേപ്പൊയിൽ കോംപ്ലക്സ്, സിറാജ് ബൈപാസ്, എസ്ബിഐ, കമ്യൂണിറ്റി ഹാൾ, മിനി സിവിൽ സ്റ്റേഷൻ, താജ് വെഡിങ്, സിറ്റി മാൾ, മംഗല്യ, എച്ച്എസ് റോഡ് എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിൽ. ∙ 7 – 3: ചുണ്ടപ്പുറം, ഇയ്യോത്തി, കിളിച്ചാർ വീട്, കാരാട്ടുപൊയിൽ, പ്രാവിൽ, പുൽപ്പറമ്പമുക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലും എരഞ്ഞിക്കോത്ത് മുതൽ കരീറ്റിപ്പറമ്പ് വരെയും കളരാന്തിരി മുതൽ അണ്ടോണ ബോർഡർ എബി വരെയും വൈക്കര, ചെവിടൻചാൽ, കൽപ്പള്ളി, കളരാന്തിരി ക്രഷർ, കാഞ്ഞിരോട്ടുപാറ, പട്ടിണിക്കര, വലിയപൊയിൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലും.
∙ 9 – 6: തെക്കേകണ്ടി, പുല്ലാളൂർ മുക്ക്, ചൊവ്വഞ്ചേരി, വലിയേടത്ത്.
അധ്യാപക നിയമനം
നായർകുഴി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
സംവരണ സീറ്റ് ഒഴിവ്
കോഴിക്കോട് ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജിൽ ബികോം കംപ്യൂട്ടർ അപ്ലിക്കേഷൻ ഓണേഴ്സ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് ഓണേഴ്സ്, ബിഎസ്സി ഇലക്ട്രോണിക്സ് ഓണേഴ്സ്, ബിബിഎ ഓണേഴ്സ്, ബിഎ ഇംഗ്ലിഷ് ഓണേഴ്സ് കോഴ്സുകളിൽ എസ്സി, എസ്ടി, എൽസി സീറ്റുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാളെ രാവിലെ 10നു കോളജ് ഓഫിസിൽ എത്തണം.
0495 – 2765154.
സീറ്റ് ഒഴിവ്
കോഴിക്കോട് ∙ പ്രോവിഡൻസ് വിമൻസ് കോളജിൽ ഇന്റഗ്രേറ്റഡ് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് വിഭാഗത്തിൽ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്സിലും ഏഴാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സിലും സീറ്റുകൾ ഒഴിവുണ്ട്. 25നു രാവിലെ 10നു കോളജിൽ എത്തണം.
0495 2371696.
അഭിമുഖം
ഓമശ്ശേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെയും ഡേറ്റ എൻട്രി ഓപ്പറേറ്ററുടെയും അഭിമുഖം, യഥാക്രമം 26ന് രാവിലെ 10നും 12നും കുടുംബാരോഗ്യ കേന്ദ്രം ഓഫിസ് ഓഡിറ്റോറിയത്തിൽ നടക്കും.
ഫാർമസിസ്റ്റ് നിയമനം
ചെറുവണ്ണൂർ ∙ കുണ്ടായിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 30നു രാവിലെ 10ന് ആരോഗ്യകേന്ദ്രത്തിൽ എത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]