
തിരുവമ്പാടി ∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് ഒലിച്ചുചാട്ടത്തിലേക്കു വെള്ളരിമല മഴ നടത്തം സംഘടിപ്പിച്ചു. രാവിലെ മുത്തപ്പൻപുഴ ഹിൽ റാഞ്ചസ് റിസോർട്ട് അങ്കണത്തിൽ വച്ച് കലക്ടർ സ്നേഹിൽ കുമാർ സിങ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ,മുഖ്യാതിഥി ആയി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ സഹ്യപർവത നിരയിലെ ഒരു പ്രധാന കൊടുമുടിയായ വെള്ളരിമലയുടെ താഴ്വാരത്തെ കാനന ഭംഗി ആസ്വദിച്ച് അറിയാനുള്ള അവസരം ഉപയോഗിക്കാൻ വൻജനാവലി എത്തിയിരുന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, അപ്പു കോട്ടയിൽ, മുത്തപ്പൻപുഴ ടൂറിസം വികസന സമിതി അധ്യക്ഷൻ മനോജ് വാഴേപ്പറമ്പിൽ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രേം ഷമീർ, റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളായ ബെനീറ്റോ ചാക്കോ, പോൾസൺ അറയ്ക്കൽ, സി.എസ്.ശരത്, ഷെജിൻ, അജു ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. ഉച്ച കഴിഞ്ഞ് 3ന് തിരികെ ഡ്രീം റോക്ക് റിസോർട്ടിൽ എത്തി യാത്ര സമാപിച്ചു.
മഴ നനഞ്ഞൊരു സൈക്കിൾ യാത്ര
കോഴിക്കോട്∙ സാഹസിക ടൂറിസത്തിന് ആവേശം പകരാൻ മലബാർ റിവർ ഫെസ്റ്റിവലിന്റെ സന്ദേശവുമായി കോടഞ്ചേരിയിലേക്ക് മഴ നനഞ്ഞൊരു സൈക്കിൾ യാത്ര. മാനാഞ്ചിറയിൽ നിന്ന് ആരംഭിച്ച മൺസൂൺ സൈക്കിൾ സവാരി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു.മലപ്പുറം അരീക്കോട്ടുനിന്നുള്ള റാലി സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു.ഷറഫലി ഫ്ലാഗ്ഓഫ് ചെയ്തു.
കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ കൂടി കലക്ടർ സ്നേഹിൽ കുമാർ സിങ് ദീർഘ ദൂരം സൈക്കിൾ സവാരി നടത്തിയത് നാട്ടുകാർക്ക് ആവേശമായി.
കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബിന്റെ 65 താരങ്ങളും അരീക്കോട് കെഎൽ 10 പെഡലേഴ്സ് ക്ലബ്ബിന്റെ 30 താരങ്ങളുമാണ് സൈക്ലിങ്ങിൽ പങ്കെടുത്തത്.കോടഞ്ചേരിയിൽ സീനിയർ ചേംബർ ഇന്റർനാഷനൽ വെസ്റ്റ് റീജൻ സൈക്കിൾ റാലി അംഗങ്ങൾക്ക് സ്വീകരണം നൽകി. ചാപ്റ്റർ പ്രസിഡന്റ് ജോയി മോളത്ത് പ്രസംഗിച്ചു.
പുലിക്കയം കയാക്കിങ് സെന്ററിൽ എത്തിയ സൈക്കിൾ യാത്രാ സംഘത്തെ ലിന്റോ ജോസഫ് എംഎൽഎ, കലക്ടർ സ്നേഹിൽ കുമാർ സിങ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് എന്നിവർ സ്വീകരിച്ചു. സ്വീകരണ യോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് പി.ബി.ദീപക്, അരീക്കോട് കെഎൽ10 പെഡലേഴ്സ് ക്ലബ് പ്രസിഡന്റ് ടി.വി.ഹാഷിർ, കയാക്കിങ് കോ ഓർഡിനേറ്റർ പോൾസൺ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]