
കൊടുവള്ളി നഗരസഭ വാർഡ് വിഭജനം അന്തിമ വിധിക്ക് വിധേയമാണെന്ന് ഹൈക്കോടതി
കൊടുവള്ളി ∙ കൊടുവള്ളി നഗരസഭയിൽ പ്രസിദ്ധീകരിച്ച വാർഡ് വിഭജന ലിസ്റ്റ് അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വാർഡ് വിഭജനം അശാസ്ത്രീയമാണെന്നും ഇത് ഡിലിമിറ്റേഷൻ മാനദണ്ഡങ്ങൾക്കും ജനാധിപത്യപരമായ നിബദ്ധനകൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ.അബ്ദുഹാജി എന്നിവർ ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വാർഡുകളിൽ ജനസംഖ്യ കണക്കാക്കുമ്പോൾ ശരാശരി ജനസംഖ്യയേക്കാൾ 10 ശതമാനം ഏറ്റക്കുറച്ചിലുകൾ മാത്രമേ പാടുള്ളൂ എന്നിരിക്കെ അത്തരം മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്.
അതോടൊപ്പം ഭൂമിശാസ്ത്രപരമായ അതിരുകളായിരിക്കണം എന്ന മാനദണ്ഡവും അതിരുകൾ തമ്മിൽ ബന്ധം ഉണ്ടാവമെന്ന മാനദന്ധവും പാലിച്ചിട്ടില്ല. പരാതി സ്വീകരിച്ച ഹൈക്കോടതി ജൂലൈ 18ന് മുമ്പ് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനും ബന്ധപ്പെട്ട
കക്ഷികൾക്കും നോട്ടീസ് നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]