
അഴിഞ്ഞിലം ദേശീയപാത സർവീസ് റോഡരികിൽ വെള്ളക്കെട്ടിൽ അറവുമാലിന്യം തള്ളി
രാമനാട്ടുകര∙ അഴിഞ്ഞിലം ദേശീയപാത സർവീസ് റോഡരികിൽ ചാലിപ്പാടത്തെ വെള്ളക്കെട്ടിൽ അറവുമാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് ചാലിപ്പാടം കലുങ്കിനു സമീപം മാലിന്യച്ചാക്കുകൾ വലിച്ചെറിഞ്ഞത്.
പുഴുവരിക്കുന്ന മാലിന്യത്തിൽ നിന്നു രൂക്ഷഗന്ധം ഉടലെടുത്തു.പാറമ്മലിൽ നിന്നു അഴിഞ്ഞിലം ഭാഗത്തേക്കുള്ള സർവീസ് റോഡ് വക്കിലാണ് മാലിന്യച്ചാക്കുകൾ കൂടക്കിടക്കുന്നത്. വെള്ളത്തിൽ നൂറുകണക്കിന് മാലിന്യച്ചാക്കുകൾ പൊങ്ങി നിൽക്കുകയാണ്. പ്ലാസ്റ്റിക് ചാക്കിൽ നിറച്ചു കൊണ്ടുവന്നു തള്ളിയ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ വയലിൽ ആകെ പരന്നു. ചാക്കു കെട്ടുകളിൽ പുഴുക്കൾ നിറഞ്ഞിട്ടുണ്ട്.
ദുർഗന്ധം കാരണം സർവീസ് റോഡിലൂടെ യാത്രചെയ്യാൻ പറ്റാതായി. കടുത്ത ഗന്ധം അനുഭവപ്പെട്ട
നാട്ടുകാർ നോക്കിയപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞത് ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം വാഴയൂർ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. മഴക്കാലമായതിനാൽ മാലിന്യം കലർന്ന വെള്ളം ഒഴുകിയെത്തി പരിസരത്തെ വീട്ടു കിണറുകളിൽ വ്യാപിക്കാൻ ഇടയുണ്ട്.
മാത്രമല്ല ഇറച്ചി അവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിവലിച്ച് ജലസ്രോതസ്സുകളിൽ തള്ളുമെന്ന ഭീതിയും ഉടലെടുത്തു. വെള്ളക്കെട്ടിൽ മാലിന്യം തള്ളിയത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസരവാസികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]