കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശി അബ്ദുൾ അസീസ് ആണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച ആണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്.
വീട്ടിലേക്ക് പോവുകയായിരുന്ന 13 വയസുകാരനോട് എടിഎമ്മിൽ നിന്നു പണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി പെട്ടെന്ന് തന്നെ വിവരം പൊലീസിൽ അറിയിച്ചു.
തുടർന്ന് കേസെടുത്ത എലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.തുടരന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത്.കെ.ആറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷാമിൽ അമീൻ, എഎസ്ഐ പത്മരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർ സജിനേഷ്, ലജിഷ, ശ്രുതി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

