കോഴിക്കോട്∙ റമസാൻ നോമ്പ് കഴിഞ്ഞതോടെ ജില്ലയിൽ പാചക വാതക സിലിണ്ടറുകളുടെ ആവശ്യം വർധിച്ചു. റമസാൻ നോമ്പ് കാരണം കഴിഞ്ഞ ഒരു മാസമായി അടച്ചിട്ടിരുന്ന ഹോട്ടലുകൾ തുറക്കുന്നതോടെ പാചക വാതക ക്ഷാമം രൂക്ഷമാകും.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം 10 ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ, നോമ്പുകാലത്ത് അടച്ച പല ഹോട്ടലുകൾക്കും തുറന്നു പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ്. നോമ്പിന്റെ പേരിൽ പകൽ അടച്ചിട്ടിരുന്ന പല ഹോട്ടലുകളും വൈകിട്ട് മുതൽ പുലർച്ചെ വരെ പ്രവർത്തിക്കുന്നതായിരുന്നു നഗരത്തിലെ രീതി.
എന്നാൽ ഇത്തവണ നോമ്പിന്റെ ആദ്യ പത്തിൽ ഈ രീതി തുടർന്നെങ്കിലും പാചക വാതക സിലിണ്ടറുകൾ കിട്ടാതായതോടെ ഇത്തരം ഹോട്ടലുകളിൽ പലതും നോമ്പു കാലത്തെ കച്ചവടം പൂർണമായും ഒഴിവാക്കിയിരുന്നു.
കച്ചവടം നിലനിർത്താനും തൊഴിലാളികളെ പിടിച്ചു നിർത്താനും വേണ്ടി മാത്രമാണ് മിക്ക ഹോട്ടലുകളും ഇപ്പോൾ തുറക്കുന്നത്. സ്പെഷൽ വിഭവങ്ങളൊന്നും നൽകാനാകാതെ നടത്തുന്ന കച്ചവടം വലിയ നഷ്ടമാണെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
പ്രതിസന്ധി അനന്തമായി നീളുകയാണെങ്കിൽ പൊതു അടുക്കള സജ്ജീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ.
അങ്ങനെയാണെങ്കിൽ വിറക് അടുപ്പിൽ പാകം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഗ്യാസ് ബുക്കിങ്ങിന്റെ മറവിൽ സൈബർ തട്ടിപ്പ്
ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. സിലിണ്ടറുകളുടെ ലഭ്യത ക്കുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു സന്ദേശം വരും.
തുടർന്ന് വാട്സാപ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ അയച്ചു നൽകും. ഗ്യാസ് ബുക്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടും.
ഈ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിൻ നമ്പറുകളും ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയും ചെയ്യും
അപരിചിത ലിങ്കുകൾ ഒഴിവാക്കുക, വാട്സാപ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക, സിലിണ്ടർ ബുക്കിങ്ങിനും പേയ്മെന്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി റജിസ്റ്റർ ചെയ്യുക എന്നീ നിർദേശങ്ങളാണ് പൊലീസ് നൽകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

