
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടഞ്ചേരി ∙ മൂന്നര വയസ്സുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശി അശ്വിൻ (തമ്പുരു–31) ആണ് പിടിയിലായത്. വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിലായി ഒളിവിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ കുപ്പായക്കോട് കൈപ്പുറത്തുവച്ച് ബാലുശ്ശേരി പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വിൻ. ഇൻസ്പക്ടർ ടി.പി.ദിനേശ്, എസ്ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, എസ്സിപിഒ ഗോകുൽ രാജ്, സിപിഒ സുജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.