
മനുഷ്യനെ കൊല്ലുന്ന ലഹരിക്ക് പകരം മനുഷ്യസ്നേഹത്തിന്റെ ലഹരി ശീലമാക്കണം: കെ.പി. രാമനുണ്ണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എളേറ്റിൽ∙ മനുഷ്യനെ കൊല്ലുന്ന ലഹരിക്ക് പകരം മനുഷ്യസ്നേഹത്തിന്റെ ലഹരിയാണ് ശീലമാക്കേണ്ടതെന്ന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി പറഞ്ഞു. ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളജിൽ നടന്ന ലഹരി വിരുദ്ധ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം കുടുംബം, സമൂഹം എന്നിവക്കെല്ലാം വെല്ലുവിളിയാണ്. മനുഷ്യകുലത്തിന്റെ നാശത്തിനിടയാക്കുന്ന ലഹരിക്കെതിരായ ഐക്യത്തിന്റെ കാഹളമാണ് ഉയരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ കെ. ഉസ്മാൻ കോയ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ക്യാംപസാണ് ലഹരി എന്ന മുദ്രാവാക്യത്തിൽ കോളജ് യൂണിയന്റെ ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന ക്യാംപയിന്റെ ലോഗോ പ്രമുഖ കോളമിസ്റ്റും, എഴുത്തുകാരനുമായ എ.പി. കുഞ്ഞാമു പ്രകാശനം ചെയ്തു. ചടങ്ങിൽ കോളജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, എം.എ. ഗഫൂർ മാസ്റ്റർ, പി. ചന്ദ്രൻ മാസ്റ്റർ, പി.കെ നംഷീദ്, കെ.വി.അബ്ദുൾസലാം മാസ്റ്റർ, കെ.അഷ്റഫ് മാസ്റ്റർ, സൈനബ ഉള്ളാടത്ത്, ബിച്ചാൾ മുഹമ്മദ് ,രവീന്ദ്രൻ മാസ്റ്റർ ,രാധാകൃഷ്ണൻ മാസ്റ്റർ,യൂണിയൻ ചെയർമാൻ ദിൽഫിഷാൻ, ഖദീജ മിദുഹ എന്നിവർ സംസാരിച്ചു. കോളജ് മാനേജ്മെന്റ് കമ്മറ്റി നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്കോളർഷിപ്പുകൾ ചടങ്ങിൽ വിതരണം ചെയ്തു.