കോഴിക്കോട്∙ പനിച്ചുവിറച്ച് അപസ്മാരം പിടിപെട്ട പിഞ്ചുകുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ ഫാത്തിമ ഹനയ്ക്ക് അറിയാമായിരുന്നു, ഇത് തന്റെ കയ്യിൽ നിൽക്കില്ലെന്ന്.
അതുകൊണ്ട് പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെയും കൊണ്ട് ഓടുകയായിരുന്നു; ഏറ്റവും ഫലപ്രദമായ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തുംവരെ ആ ഓട്ടം തുടർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
9 മാസം പ്രായമായ കുട്ടിയുമായി മാതാപിതാക്കൾ പറമ്പിൽ ഹെൽത്ത് കെയറിൽ എത്തുമ്പോൾ കുഞ്ഞിന് കടുത്ത പനിയുണ്ടായിരുന്നു; ഒപ്പം അപസ്മാരവും.
ചെറുവറ്റ തൊണ്ടിമണ്ണിൽ ടി.എം.ഫാത്തിമ ഹനയാണ് അപ്പോൾ നഴ്സിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഉടനെ പ്രാഥമിക ചികിത്സയും ഓക്സിജനും നൽകി.
കുഞ്ഞിനെ ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും ഇതിനായി ആംബുലൻസ് ലഭിച്ചില്ല. ഹെൽത്ത് കെയറിലെ കാറിൽ മാനേജരെയും അസിസ്റ്റന്റ് മാനേജരെയും കൂട്ടി ഫാത്തിമ കുഞ്ഞിനെയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടു.
ആരോഗ്യ നില കൂടുതൽമോശമായെങ്കിലും ഫാത്തിമ ഹന തന്നെ കൃത്രിമ ശ്വാസം നൽകി.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ ഉടൻ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റുള്ള ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല; ആംബുലൻസിൽ കുഞ്ഞിനെയുമായി മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്കു കുതിച്ചു.
അവിടെ എൻഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയില്ലായ്മയെപ്പറ്റി വാർത്തകൾ വരുന്ന ഇക്കാലത്തും കരുതലും കാരുണ്യവുമുള്ള ജീവനക്കാരുടെ നിര അറ്റുപോയിട്ടില്ലെന്ന് ഫാത്തമി ഹന ഓർമിപ്പിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

