ന്യൂഡൽഹി ∙ പാവങ്ങളെ സഹായിക്കാൻ കേരളത്തിൽ നിന്ന് ഓട്ടോ പിടിച്ച് ഉത്തരേന്ത്യയിലേക്കു വരിക! കേട്ടാൽ ‘വട്ടാണല്ലേ ?’എന്നു ചോദിക്കാൻ തോന്നുമെങ്കിലും ഈ യാത്രയ്ക്കു പിന്നിലെ ആത്മാർഥത തിരിച്ചറിയുമ്പോൾ ആരും കയ്യടിച്ചു പോകും.
ഉത്തരേന്ത്യയിലേക്കൊരു യാത്ര, ഉൾനാടൻ ഗ്രാമങ്ങൾ സന്ദർശിച്ചു കഴിയുന്ന സഹായം ചെയ്യുക.കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ മുഹമ്മദ് സലീം, ടി.ജെയ്സൽ, മുഹമ്മദ് സക്കാഫി എന്നിവരുടെ മനസ്സിൽ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഇത്രയേ ഉണ്ടായിരുന്നുള്ളൂ.കയ്യിലുള്ള പണവും സുഹൃത്തുക്കൾ സ്വരുക്കൂട്ടിയ തുകയും കൂട്ടി 200 ജോടി വസ്ത്രങ്ങളും സാധനങ്ങളും വാങ്ങി. പിന്നെയാണ് എങ്ങനെ പോകും എന്ന ചിന്തയുണ്ടായത്.
ഒന്നും നോക്കിയില്ല, മുഹമ്മദ് സലീമിന്റെ ഓട്ടോറിക്ഷ അൽപം മോഡിഫൈ ചെയ്തു യാത്രയ്ക്കു തയാറാക്കി.
അങ്ങനെ മൂവർ സംഘം യാത്ര തിരിച്ചു. രണ്ടാഴ്ച കൊണ്ട് കന്യാകുമാരി, ഹൈദരാബാദ്, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് എല്ലാം കടന്നു യാത്ര മുന്നോട്ടുപോകുകയാണ്.ഓട്ടോയിൽ തന്നെയാണു കിടപ്പും ഉറക്കവുമെല്ലാം.
വഴിയിൽ നിർത്തി കയ്യിലുള്ള കുഞ്ഞ് അടുപ്പ് ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കും. കശ്മീരാണ് യാത്രയുടെ അവസാന സ്റ്റോപ്പെന്ന് മുഹമ്മദ് സലീം പറഞ്ഞു.
ഇതിനിടെ പഞ്ചാബിലും രാജസ്ഥാനിലും വിവിധ ഗ്രാമങ്ങൾ സന്ദർശിച്ചു കയ്യിലുള്ള വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളുമെല്ലാം വിതരണം ചെയ്തു.അവ തീർന്നപ്പോൾ നാട്ടിലെ കുറച്ചു നല്ല മനുഷ്യർ വീണ്ടും സംഭാവനകൾ തന്നു സഹായിച്ചെന്നും അതുകൊണ്ടു കമ്പിളികളും പുതപ്പുകളും വാങ്ങിയെന്നും ജെയ്സൽ പറഞ്ഞു. മുന്നോട്ടുപോകുന്ന വഴിയിൽ ഇനിയും ഗ്രാമങ്ങളുണ്ട്.
അവിടെയുള്ളവർക്കു സഹായത്തിന്റെ കരങ്ങളേകാൻ ഈ ഓട്ടോറിക്ഷ മുന്നോട്ടോടുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

