രാമനാട്ടുകര∙ സേവാമന്ദിരം സ്കൂളിനു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത സർവീസ് റോഡ് പൊട്ടിപ്പൊളിഞ്ഞത് ഗതാഗതത്തെ ബാധിക്കുന്നു. പൊക്കിണിക്കൽതാഴം നടവഴി പരിസരത്താണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ബൈപാസ് ജംക്ഷനിൽ നിന്നു പാറമ്മൽ, അഴിഞ്ഞിലം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇവിടത്തെ കുഴിയിൽ ചാടിയാണ് പോകുന്നത്.
ചെറുവാഹനങ്ങൾ കുഴി വെട്ടിച്ചെടുക്കാൻ ശ്രമിക്കുന്നത് അപകട സാധ്യത ഉയർത്തുന്നു.
ഇവിടെ 50 മീറ്ററോളം ദൂരം ഓടയുടെ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടില്ല.
ഇതിനാൽ മഴ പെയ്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് പ്രശ്നവുമുണ്ട്. സർവീസ് റോഡ് നിർമാണ വേളയിൽ അതിർത്തി തർക്കം കോടതി കയറിയതോടെയാണ് ഇവിടത്തെ പ്രവൃത്തി മുടങ്ങിയത്.
ഓട നിർമാണം പൂർത്തീകരിക്കാൻ ഇവിടെ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
ഇതിനുള്ള നടപടികൾ അനന്തമായി നീളുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

