പയ്യോളി∙ സംസ്ഥാനത്ത് രണ്ടാമത്തെ ഡ്രൈവ് ഇൻ ബീച്ചായി പരിഗണിക്കുന്ന തിക്കോടി കല്ലകത്ത് കടൽ തീരം കടലെടുക്കുന്നു. കാലാകാലങ്ങളായി കടലിലേക്ക് ഒഴുകി എത്തിയിരുന്ന ആവിത്തോട് ഗതി മാറി ഒഴുകിയതാണ് നിലവിലെ പ്രശ്നത്തിന് കാരണം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ദിനം പ്രതി നിരവധി വാഹനങ്ങളിലായി നൂറുകണക്കിനാളുകൾ കടലിന്റെ സൗന്ദര്യം നുകരാൻ എത്തുന്ന കടൽ തീരമാണിത്.
അതുപോലെ തന്നെ വിവിധ വാഹനങ്ങളിൽ വിനോദ സഞ്ചാരികൾ എത്തി റൈഡുകൾ നടത്തുന്നതും ഇവിടെയാണ്.
നേരത്തെ തിക്കോടി ആവിപ്പാലത്തിനു അടിയിലൂടെ നേർരേഖയിലൂടെ ഒഴുകിയതാണ് ആവിത്തോട്. അത് ഗതിമാറി തെക്കു ഭാഗത്തേക്ക് ഒഴുകി തുടങ്ങിയതാണ് കര കടലെടുക്കാൻ കാരണമായത്. നിലവിൽ കല്ലകത്ത് കടൽ തീരത്തിന്റെ പ്രവേശന കവാടത്തിലാണ് കര കടൽ എടുത്തു കൊണ്ടിരിക്കുന്നത്.
ഇതുമൂലം തീരം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആണ്. 200 മീറ്ററിലധികം നീളത്തിൽ നൂറു മീറ്റർ വീതിയിൽ മുക്കാൽ മീറ്റർ ഉയരത്തിൽ കര കടൽ എടുത്തിരിക്കുന്നു. ഇതിലൂടെ വിനോദ സഞ്ചാരികൾക്കും റൈഡിനെത്തുന്ന വാഹനങ്ങൾക്കും തീരത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല.
ഇതിന് അടിയന്തര നടപടിയാണ് നാട്ടുകാരും സന്ദർശകരും ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

