വടകര ∙ അടയ്ക്കാത്തെരു കൊപ്ര ബസാർ റോഡ് ജംക്ഷനിലെ വൻ കുഴികൾ ഗതാഗത തടസ്സമായി. ലോകനാർക്കാവ്, വില്യാപ്പള്ളി റോഡുകൾ ചേരുന്ന ഭാഗത്തെ 20 ഓളം ചെറുതും വലുതുമായ കുഴികളാണ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായത്.
ഇതിനോട് ചേർന്ന് കുറെ ഭാഗത്ത് വിള്ളൽ വന്നിട്ടുണ്ട്. കുഴികളിൽപ്പെടുന്ന ബൈക്കുകൾ വീഴുന്നതും കൊപ്ര ലോറികൾ കുഴിയിൽപ്പെടുന്നതും നിത്യ സംഭവമാണ്.
കുഴിയിൽ പെടാതിരിക്കാൻ വാഹനങ്ങൾ ഓരോ വശത്തേക്ക് വെട്ടിക്കുന്നത് മറ്റു വാഹനങ്ങളുമായി ഇടിക്കാൻ കാരണമാകുന്നു. കുഴിയിൽ വാഹനം കുടുങ്ങിയാൽ ഗതാഗത കുരുക്കാകും.
ഇത് ദേശീയ പാതയുമായി ചേരുന്ന ഭാഗം വരെ വാഹന നിരയുണ്ടാക്കും. ഏറെ ഗതാഗത പ്രശ്നമുണ്ടാക്കിയിട്ടും കുഴി റിപ്പയർ നടത്താൻ പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല.
വടകര – വില്യാപ്പള്ളി – ചേലക്കാട് റോഡ് പദ്ധതിയിൽ ഈ ഭാഗവും നവീകരിക്കാൻ ടെൻഡറായതു കൊണ്ട് റിപ്പയർ നടത്താൻ ഫണ്ടില്ലെന്നാണ് പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

