കോഴിക്കോട്∙ ലഹരിയുടെ ചിലന്തിവലയിലും സർപ്പ ദംശനങ്ങളിലും അകപ്പെട്ട നിസ്സഹായരായ കുഞ്ഞുങ്ങളെയും ലഹരി വിഴുങ്ങിയ ജീവിതങ്ങളുടെ നേർചിത്രവുമായി ഭീമൻ കാൻവാസ് ഒരുങ്ങി. ലഹരിക്കെതിരെ കലയുടെ പ്രതിരോധമൊരുക്കി ജില്ല ഭരണകൂടം സംഘടിപ്പിച്ച ‘ആർട്ട് ഓവർ ഡ്രഗ്സ്’ പരിപാടിയിലാണ് ചിത്രകാരൻമാരുടെ കൂട്ടായ്മയായ ‘ദ് ക്യാംപ് പേരാമ്പ്ര’ യിലെ കലാകാരൻമാർ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഭീമൻ കാൻവാസ് ഒരുക്കിയത്.
ദ് ക്യാംപ് പേരാമ്പ്രയിലെ അംഗങ്ങളായ കെ.സി.രാജീവൻ, രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര, ബൈജു ചെറുവണ്ണൂർ, ബഷീർ ചിത്രകൂടം, നിതീഷ് തേക്കേലത്ത്, രമേശ് കോവുമ്മൽ, ആർ.ബാലകൃഷ്ണൻ, അഭിലാഷ് തിരുവോത്ത്, ഋതുപർണ പി.രാജീവ് എന്നിവരാണ് ചിത്രം വരക്കാനെത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘പുതുലഹരിയിലേക്ക് സമഗ്ര ലഹരി വിരുദ്ധ അവബോധ ക്യാംപെയ്ൻ’– കേന്ദ്ര സർക്കാരിന്റെ ‘നശാമുക്ത് ഭാരത് അഭിയാൻ’ എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണു ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചത്.
പ്രോവിഡൻസ് വിമൻസ് കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, ഐഎച്ച്ആർഡി കോളജ്, ഹോളി ക്രോസ് കോളജ്, മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ജെഡിടി പോളിടെക്നിക് കോളജ്, കെഎംസിടി ഡെന്റൽ കോളജ്, വടകര പുത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് എൻഎസ്എസ് ആസാദ് സേന, കലക്ടറുടെ ഇന്റേൺസ് എന്നിവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ ഷൂട്ട് ഔട്ട്, പഞ്ച് ദ് സിഗരറ്റ്, ഹൈക്കു കവിതാരചന മത്സരം, സ്പോട്ട് ക്വിസ്, അഭിപ്രായ സർവേകൾ, ‘ഷെയർ ലൗ നോട്ട് ഡ്രഗ്സ്’ സെൽഫി കോർണറുകൾ എന്നിവയും ഒരുക്കി.
‘ആർട്ട് ഓവർ ഡ്രഗ്സ്’ പരിപാടി കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫിസർ അഞ്ജു മോഹൻ, എൻഎസ്എസ് ആസാദ് സേന ജില്ലാ കോഓർഡിനേറ്റർ ലിജോ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.പി അബ്ദുൽ കരീം, ഡിസിഐപി കോഓർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]