
കോഴിക്കോട് ∙ ഊർജിതമായ രീതിയിൽ കോഴിക്കോട് വിമാനത്താവളം വികസിപ്പിച്ചാൽ, വിനോദ സഞ്ചാര മേഖലയിലടക്കം അനന്തമായ സാധ്യതകളുണ്ടെന്നു പ്രമുഖ വിമാനത്താവള കമ്പനിയായ ജിഎംആറിന്റെ ഏവിയേഷൻ അഡ്വൈസറും എയർപോർട്ട് അതോറിറ്റി ഡയറക്ടർ ബോർഡ് മുൻ അംഗവുമായ പി.എസ്.നായർ. കണ്ണൂർ വിമാനത്താവളത്തിന്റെ വരുമാനം വർധിപ്പിക്കാൻ, എയ്റോ പാർക്ക് ഡവലപ്മെന്റ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു കമ്പനിയെ സ്ട്രാറ്റജിക് പാർട്ണറാക്കുന്നതൊരു പോംവഴിയാണെന്നും ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, മുംൈബ, ഡൽഹി വിമാനത്താവളങ്ങളുടെ ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്, കോഴിക്കോട് ചെറുകുളം സ്വദേശിയായ പി.എസ്.നായർ എന്ന പുത്തലത്തു സുകുമാരൻ നായർ. തിരുവനന്തപുരം വിമാനത്താവളത്തിൽ വരുത്തിയ പരിഷ്കാരങ്ങളും പുതിയ ടെർമിനലിന്റെ രൂപരേഖയും ഡൽഹി വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനൽ നിർമാണവുമൊക്കെ മികച്ച രീതിയിൽ നടത്തി ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ്.
? കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ സാധ്യതകൾ? പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതു കണ്ണൂരിന്റെ സാധ്യതകളെ ബാധിക്കുന്നു?
∙ രണ്ടു വിമാനത്താവളങ്ങളും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതാണ് അഭികാമ്യം.
ലേലത്തിൽ വച്ച്, നടത്തിപ്പ് അവകാശം കൈമാറണം. 2 വിമാനത്താവളങ്ങളുടെയും നടത്തിപ്പു രീതിയിൽ വേണ്ട
മാറ്റങ്ങൾ കൊണ്ടുവരണം. കണ്ണൂർ വിമാനത്താവളത്തിനാകട്ടെ വികസനത്തിന് ഒരുപാടു ഭൂമി കയ്യിലുണ്ട്.
എയ്റോ പാർക്ക് ഡവലപ്മെന്റ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു കമ്പനിയെ സ്ട്രാറ്റജിക് പാർട്ണറാക്കുന്നത് ഒരു വഴിയാണ്.
? ശബരിമല അടക്കം കേരളത്തിലെ മറ്റു വിമാനത്താവള പദ്ധതികളെപ്പറ്റി?
∙ ശബരിമലയിലേക്കുള്ള തീർഥാടകരെ മാത്രം ലക്ഷ്യമിട്ടു വിമാനത്താവളമുണ്ടാക്കരുത്. വിവിധ മേഖലകളിലുള്ള യാത്രക്കാർക്കു വേണ്ടിയാകണം വിമാനത്താവളം.
എങ്കിലേ നിലനിൽക്കൂ. വയനാടും കാസർകോടുമൊക്കെ നിർദേശിച്ച എയർ സ്ട്രിപ്പുകൾ, ഹെലികോപ്റ്റർ സർവീസ് തുടങ്ങിയ പദ്ധതികളെല്ലാം നല്ലതു തന്നെയാണ്. ഇവ ലാഭകരമായി നടത്താൻ ശേഷിയുള്ളവരെ കണ്ടെത്തണം.
? വ്യോമയാന മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തെപ്പറ്റി?
∙ സ്വകാര്യ പങ്കാളിത്തം അത്യാവശ്യമാണ്.
പൂർണമായും സർക്കാർ മേഖലയിലാകുമ്പോൾ, നിയന്ത്രണങ്ങളാകും ഏറെയും. നിക്ഷേപം കുറയും.
ദൈനംദിന നടത്തിപ്പിൽ സർക്കാർ ഇടപെടരുത്. അതേസമയം, സർക്കാരിന്റെ നിയന്ത്രണവും മേൽനോട്ടവും വേണംതാനും. പൊതുജനങ്ങൾ ഉടമകളാകുന്ന സിയാൽ മോഡലും സ്വീകാര്യമാണ്.
എയർപോർട്ട് അതോറിറ്റി നിർമിച്ചു വൻകിട കമ്പനികൾക്കു നടത്തിപ്പിനു നൽകുന്നതും സ്വകാര്യ കമ്പനികൾ പുതിയ എയർപോർട്ടുകൾ നിർമിക്കുന്നതുമൊക്കെ സ്വാഗതാർഹമാണ്.
? വിമാനക്കമ്പനികൾ വിമാനത്താവളത്തിന്റെ ഉടമകളാകുന്നതും നടത്തിപ്പുകാരാകുന്നതും നല്ലതാണോ?
∙ ഒരിക്കലുമല്ല. നിയന്ത്രണം ലഭിക്കുന്ന വിധത്തിൽ പ്രമുഖ വിമാനക്കമ്പനികൾ വിമാനത്താവളത്തിൽ നിക്ഷേപം നടത്തി ഭരിക്കുമ്പോൾ, സ്ഥാപിത താൽപര്യങ്ങളുണ്ടാകും.
അത് ആരോഗ്യകരമായ മത്സരം ഇല്ലാതാക്കും. നിലവിൽ വിമാനത്താവളത്തിൽ 10% നിക്ഷേപം മാത്രമേ വിമാനക്കമ്പനികൾക്കു നടത്താൻ കഴിയൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]