
ദേശീയപാത: കൊടൽ നടക്കാവിൽ ഫുട് ഓവർബ്രിജ് ഒരു മാസത്തിനകം തുറക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തീരാങ്കാവ്∙ ദേശീയപാത കൊടൽ നടക്കാവിൽ ഫുട് ഓവർബ്രിജ് സ്ഥാപിക്കൽ പ്രവൃത്തി തുടരുന്നു. ഇന്ന് പ്രവൃത്തി പൂർത്തിയാകും. നേരത്തെ തയാറാക്കി വച്ച ഭാഗം ദേശീയപാതയുടെ രണ്ടു ഭാഗത്തും സ്ഥാപിച്ച സ്പാനുകളിലാണ് സ്ഥാപിച്ചത്. 45 മീറ്ററാണ് നീളം. 3 മീറ്ററാണ് വീതി. 5.5 മീറ്ററാണ് റോഡിൽ നിന്നുള്ള ഉയരം. ഫ്ലാറ്റ് ഫോം, കൈവരി, ബ്രിജിലേക്ക് കയറാനുള്ള ഗോവണി എന്നിവ സ്ഥാപിച്ച് ഒരു മാസത്തിനകം പൂർണമായി കഴിഞ്ഞ് തുറക്കുമെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു. ഇതോടെ കുടുംബാരോഗ്യ കേന്ദ്രം, കൊടൽ ഗവ. യുപി സ്കൂൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും യാത്രയ്ക്ക് എളുപ്പമാകും.