
കോഴിക്കോട് സ്വദേശിക്ക് ഖത്തർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പെരുമണ്ണ സ്വദേശി ജസീൽ അബ്ദുൾ മജീദിന് ക്ലിനിക്കൽ ആൻഡ് പോപ്പുലേഷൻ ഹെൽത്തിൽ ഖത്തർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ജോലി ചെയ്യുന്ന ജസീൽ, അവിടെ ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ സാങ്കേതിക പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. നേരത്തെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്നു. വയനാട്ടിലെ കുരങ്ങുപനി (ക്യാസനൂർ ഫോറസ്റ്റ് രോഗം), കോഴിക്കോട് നിപ്പ വൈറസ് തുടങ്ങിയ രോഗവ്യാപനങ്ങൾ അന്വേഷിച്ച റാപിഡ് റെസ്പോൺസ് സംഘത്തിൽ അംഗമായിരുന്നു. പെരുമണ്ണ ശാന്തിയിൽ കെ.ഇ.അബ്ദുൽമജീദ് – കെ.സി.സുഹ്റ ബീവി ദമ്പതികളുടെ മകനാണ്. മണിപ്പാൽ സ്വദേശിനി നൂറെ സനയാണ് ഭാര്യ.