
കോഴിക്കോട് ജില്ലയിൽ ഇന്ന് (20-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
മുക്കം∙ നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 26 ന് 10ന്.
കോടഞ്ചേരി∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, മലയാളം, ഇംഗ്ലിഷ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 30 വ മുൻപ് അപേക്ഷിക്കണം. 9745140829.
കരുവൻപൊയിൽ∙ ജിഎംയുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 10ന്. സംഗീത അധ്യാപക അഭിമുഖം 12.30നു നടക്കും.
നേതൃത്വ പരിശീലന ക്യാംപ്
നടുവണ്ണൂർ∙ ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ നേതൃത്വ പരിശീലന ക്യാംപ് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ജനശ്രീ ഉള്ളിയേരി മണ്ഡലം ചെയർമാൻ കൃഷ്ണൻ കൂവിൽ മുഖ്യപ്രഭാഷണം നടത്തി. ജനശ്രീ മണ്ഡലം ചെയർമാൻ മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു. എ.എം.സുനിൽകുമാർ, ദിവാകരൻ വരദ, രാഘവൻ കോട്ടൂർ, ടി.കെ.ചന്ദ്രൻ, കെ.കെ.അബൂബക്കർ, സി.എച്ച്.സുരേന്ദ്രൻ, പി.അബ്ദുല്ലക്കുട്ടി, ടി.പി.ഉഷ, കെ.കെ.സീന എന്നിവർ പ്രസംഗിച്ചു.
നീന്തൽ പരിശീലനം ആരംഭിച്ചു
കൊയിലാണ്ടി∙ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ പരിശീലനം നഗരസഭാധ്യക്ഷ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. പരിശീലകരായ പി.അജയൻ, കെ.നാരായണൻ, എം.പി.ഇന്ദുലേഖ, കെ.കെ.വിബിന എന്നിവർ പ്രസംഗിച്ചു.