
ഷഹബാസിന്റെ വീടിന്റെ നിർമാണം പൂർത്തീകരിച്ചു നൽകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി ∙ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എംജെ ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന മജോസയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു നൽകും. പൂർവവിദ്യാർഥികൾ, അധ്യാപകർ, മാനേജ്മെന്റ്, പിടിഎ എന്നിവരുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കും. കുടുംബവുമായി ചർച്ച ചെയ്ത ശേഷം മജോസ പ്രസിഡന്റ് എം.എ.ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മുനവ്വർ അബൂബക്കർ, സി.പി.മുഹമ്മദ് നിസാർ, പി.പി.മുഹമ്മദ് റാഫി, എം.മുഹമ്മദ് അലി, പി.മുഹമ്മദ് ഇസ്മായിൽ, സിദ്ദീഖ് മലബാരി, എം.പി.മുഹമ്മദ് ഇസ്ഹാക്ക്, ഐ.സവീഷ്, ഇഖ്ബാൽ കത്തർമൽ, പി.ടി.സൗദ, എം.കെ.നാസർ, എം.അബ്ദുൽ മുനീർ, ഫസലുൽബാരി, കമറുദ്ധീൻ, സി.കെ.സൈനുദ്ദീൻ, ഹംസ പറക്കുന്ന് എന്നിവർ പങ്കെടുത്തു.