കോഴിക്കോട് ∙ കുന്നമംഗലം താഴെ പടനിലത്ത് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ കൊടുവള്ളി മാനിപുരം കാവിൽ സ്വദേശി സാജിദ്(46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. നരിക്കുനി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും പാണാട്ട് ഭാഗത്തേക്ക് മത്സ്യവുമായി പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ഫയർ യൂണിറ്റും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

