കോഴിക്കോട് ∙ ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെഎൽഎഫ്) ഒൻപതാം പതിപ്പിന് ബുധനാഴ്ച (ജനുവരി 22) തിരിതെളിയും. കോഴിക്കോട് ബീച്ചിൽ ജനുവരി 22 മുതൽ 25 വരെയാണ് ഫെസ്റ്റ്.
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് കെഎൽഎഫിന്റെ ഭാഗമാകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 18 രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകർ സംവാദത്തിനെത്തും.
250ലധികം സംവാദങ്ങൾക്ക് കെഎൽഎഫ് സാക്ഷിയാകും.
ഒളിംപ്യൻ ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൽ റസാഖ് ഗുർണ, അഭിജിത് ബാനർജി, ബുക്കർ പ്രൈസ് ജേതാക്കളായ കിരൺ ദേശായി, ബാനു മുഷ്താഖ്, ഇന്റർനാഷനൽ ബുക്കർ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്സി റോക്വെൽ, ജ്ഞാനപീഠ ജേതാവ് പ്രതിഭ റായ്, സാമ്പത്തിക വിദഗ്ധൻ അരവിന്ദ് സുബ്രഹ്മണ്യൻ, ചരിത്രകാരി റോമില ഥാപ്പർ, വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ്, പ്രശസ്ത ചിന്തകൻ പീക്കോ അയ്യർ, എഴുത്തുകാരനായ അമിഷ് ത്രിപാഠി, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂർ തുടങ്ങിയവർ സാഹിത്യോത്സവത്തിനു മാറ്റുകൂട്ടും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

