കോഴിക്കോട് ∙ 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുഖതാർ സ്വദേശി അബ്ദുൽ ഫത്താഹിനെ (28) ആണ് പിടിയിലായത്.
കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടി. ഇതോടെ ലഹരിമരുന്നു കേസുകളിൽ കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 16 ആയി.
അബ്ദുൽ ഫത്താഹിന്റെ പേരിൽ രണ്ട് കേസുകൾ നിലവിലുണ്ട്.
2022ൽ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും മറ്റൊന്ന് 2023ൽ മാവൂർ പൊലീസ് സ്റ്റേഷനിലും ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾ വർഷങ്ങളായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്.
പലർക്കും വേണ്ടി ലഹരിമരുന്നുകൾ നാട്ടിലെത്തിച്ചു കൊടുക്കുന്നതായി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് മനസ്സിലായി. തുടർ അന്വേഷണത്തിന്റെ ഭാഗമായി ഇയാൾ ഉൾപ്പെടുന്ന ലഹരിമരുന്ന് ശൃംഖലയിൽപെട്ട
ആളുകളുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിച്ചു.
സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.അഖിലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനോജ് കാരയിൽ, പി.കെ.സരൂൺകുമാർ, എൻ.കെ.ശ്രീശാന്ത്, എം.ഷിനോജ്, ഇ.വി.അതുൽ, ടി.കെ.തൗഫീഖ്, പി.അഭിജിത്, കെ.എം.മുഹമ്മദ്മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ലീല, എസ്സിപിഒ പി.അനീഷ്, പി.സി.രാഗേഷ്, എ.ആർ.രാഗോഷ്, ഐശ്വര്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

