കോഴിക്കോട് ∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുക്കും. നാല് സോണുകളിലായി വിവിധ സ്കൂളുകളിലെ ടീമുകൾ ഈ മാസം 23, 24 ഡൽഹിയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മത്സരത്തിലും, തുടർന്ന് ഹൈദരാബാദിൽ നടന്ന സൗത്ത് സോൺ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ടീം ഡൽഹി മത്സരത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിലും ബാൻഡ് മേളത്തിൽ ടീം എ ഗ്രേഡ് നേടി. അധ്യാപകരായ രൂപ, ബെസ്റ്റി പോൾ, മീനു മേരി, ബിജി എന്നിവരാണ് ബാൻഡിന്റെ ചുമതല വഹിക്കുന്നത്.
എറണാകുളം സ്വദേശികളായ കെ.വി.അരുൺ, ഗോപകുമാർ എന്നിവരാണ് പരിശീലകർ.
കുട്ടികൾക്കും അധ്യാപകർക്കും എല്ലാവിധ പിന്തുണയുമായി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിഷ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആന്റണി എന്നിവർ കൂടെയുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ ടീം ഇന്ന് പുറപ്പെട്ടു. മുപ്പതംഗ ടീമിനെ ഗൗരിശങ്കർ ആണ് നയിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

