ഫറോക്ക്∙ കോട്ടപ്പാടം വാലഞ്ചേരിത്താഴം റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. നാട്ടുകാർ പലവട്ടം ജലഅതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതുവരെ ചോർച്ച തടഞ്ഞിട്ടില്ല. കീഴായിൽ ട്രാൻസ്ഫോമറിനു സമീപം രാപകൽ വ്യത്യാസമില്ലാതെ റോഡ് നീളെ വെള്ളം ഒഴുകുകയാണ്.
നിലയ്ക്കാതെ വെള്ളം പുറത്തേക്ക് ഒഴുകിയിട്ടും തടയാൻ നടപടി നീളുന്നതിൽ പ്രതിഷേധം ഉയർന്നു. ദിവസവും ലീറ്റർ കണക്കിനു ജലമാണ് നഷ്ടപ്പെടുന്നത്.
ജപ്പാൻ ജലപദ്ധതിയിൽ വെള്ളം എത്തിക്കുന്ന കണക്ഷൻ പൈപ്പാണ് പൊട്ടിയത്. റോഡരികിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ ചാലിലാണ് ചേരുന്നത്.ചോർച്ച പെട്ടെന്നു തടഞ്ഞില്ലെങ്കിൽ റോഡ് തകരുമെന്ന ആശങ്ക ഉയർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

