കട്ടാങ്ങൽ∙ രൂക്ഷമായ കാട്ടുപന്നി ശല്യത്തിനെതിരെ നായാട്ട് നടത്തി പന്നികളെ തുരത്താൻ ചാത്തമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി തുടർച്ചയായി കൃഷി നശിപ്പിച്ചതിനെ തുടർന്നാണ് സർവകക്ഷി യോഗം വിളിച്ചത്. നെൽക്കൃഷി, പച്ചക്കറി, നേന്ത്രവാഴ കൃഷി തുടങ്ങിയവ നടത്താൻ പറ്റാത്ത സാഹചര്യമാണെന്നും രാത്രി റോഡുകളിലും വീടുകളിലും കാട്ടുപന്നികൾ എത്തുകയാണെന്നും യോഗത്തിൽ പരാതി ഉയർന്നു.ഫെൻസിങ്, ട്രാപ്പിങ്, നഷ്ട
പരിഹാരം നൽകൽ, സ്ഥിരം നിരീക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
തുടർ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനു കമ്മിറ്റി രൂപീകരിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നദീറ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.കെ.അനീഷ്, സ്ഥിരം സമിതി അധ്യക്ഷൻ സലീം കുന്നത്ത്, കൃഷി ഓഫിസർ കെ.ശ്യാം ലാൽ, തോക്കമണ്ണിൽ ബാലകൃഷ്ണൻ, പി.ചാത്തുക്കുട്ടി, ടി.വി.ജയകൃഷ്ണൻ, ഡോ.സി.കെ.അഹമ്മദ്, ഇ.എം.സി.മൊയ്തീൻ, ശിവദാസൻ മംഗലഞ്ചേരി, സി.സന്തോഷ് കുമാർ, വിശ്വൻ വെള്ളലശ്ശേരി, അനീസ് പാഴൂർ, സാദിഖ് കൂളിമാട് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

