വടകര∙ ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ യുഡിവൈഎഫ് നേതാക്കളെ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. പ്രതിഷേധിക്കാൻ എത്തിയവരാണെന്നു കരുതിയാണ് തടഞ്ഞത്. പുതുപ്പണത്തെ എസ്പി ഓഫിസിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ 6 പേരെയാണ് പൊലീസ് കടത്തി വിടാതെ റോഡിൽ തടഞ്ഞു വച്ചത്.
പേരാമ്പ്രയിൽ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതിപ്പെടാനായിരുന്നു നേതാക്കൾ എത്തിയത്.
എന്നാൽ യുഡിവൈഎഫിന്റെ പ്രതിഷേധ മാർച്ച് നടക്കുമെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനാൽ വൻ പൊലീസ് സന്നാഹം റൂറൽ എസ്പി ഓഫിസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
റോഡിൽ വടം കെട്ടിയിരുന്നു. ഷീൽഡും ഹെൽമറ്റും അണിഞ്ഞ് നൂറോളം പൊലീസുകാർ സ്ഥലത്ത് എത്തി. ജില്ല പൊലീസ് മേധാവിയെ കാണാനാണ് തങ്ങൾ വന്നതെന്ന് പറഞ്ഞിട്ടും കടത്തി വിടാൻ പൊലീസ് തയാറായില്ല.
തുടർന്ന് പൊലീസുമായി വാക്കു തർക്കം ഉണ്ടായി. ഒരു പൊലീസുകാരൻ നേതാക്കളെ തള്ളി മാറ്റാൻ ശ്രമിച്ചതോടെ ബഹളം ഉയർന്നു. തുടർന്ന് എസ്പിയുമായി ബന്ധപ്പെട്ട പൊലീസ് 2 പേരെ മാത്രം കടത്തി വിടാൻ തയാറാവുകയായിരുന്നു.
ഷാഫി പറമ്പിൽ എംപിക്ക് എതിരെ കൊലവിളി പ്രസംഗം നടത്തിയ ഇ.പി.ജയരാജന് എതിരെ കേസ് എടുക്കുന്നതിന് പകരം വൈകാരികമായി സംസാരിച്ചു എന്ന പേരിൽ യുഡിഎഫിന്റെ സാധാരണ പ്രവർത്തകരെ പോലും കള്ളക്കേസിൽ കുടുക്കുകയാണെന്ന് വി.പി.ദുൽഖിഫിലും മ്സ്ഹബ് കീഴരിയൂരും ജില്ലാ പൊലീസ് മേധാവിയെ കണ്ട
ശേഷം പറഞ്ഞു. സ്കൂളിലും പൊതുസ്ഥാപനങ്ങളിലും കയറി പ്രവർത്തകരെ പിടികൂടരുതെന്ന് ആവശ്യപ്പെട്ടു.
അത് ലംഘിച്ചാൽ ശക്തമായ സമരം നടത്തും.
സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ച് ആണ് പൊലീസ് പ്രവർത്തിക്കുന്നത്. പേരാമ്പ്രയിൽ ആയുധങ്ങളുമായി കറങ്ങിയ ഡിവൈഎഫ്ഐ കാർക്ക് എതിരെ കേസ് എടുക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.
എംഎസ്എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, യൂത്ത് ലീഗ് നേതാക്കളായ പി.കെ.സി.അഫ്സൽ, അൻസീർ പനോളി, കെഎസ്യു നേതാവ് മുഹമ്മദ് നിഷാൻ എന്നിവരാണ് ഒപ്പം ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

